ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള അതിപ്രധാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരാജയകാരണം ബാറ്റിങ് പാൡച്ചകളാണെന്ന് കോച്ച് ടോം മൂഡി.
അവസാന ലീഗ് മാച്ചില്‍ മുംബൈയോട് 9 വിക്കറ്റിന് തോറ്റാണ് സണ്‍റൈസേഴ്സ് പുറത്തായത്. ക്യാപ്ടന് ഡേവിഡ് വാര്‍ണര്‍ (6), ശിഖര്‍ ധവാന് (1), മോയ്സസ് ഹെന്റിക്വസ് (11), ഇയോണ്‍ മോര്ഗന് (9) തുടങ്ങിയവരെല്ലാം റണ്‍സ് കണ്ടെത്താതെ മടങ്ങിയിരുന്നു.
ടൂര്‍ണമെന്റ് ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നത് നിരാശാജനകം. ഒരു റണ്‍സിനോ 100 റണ്‍സിനോ തോറ്റതെന്നതല്ല വിഷയം. പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമുക്ക് അതു മുതലെടുക്കാന്‍ കഴിഞ്ഞില്ല, മൂഡി പറഞ്ഞു.
160 റണ്‍സെങ്കിലും നേടിയേനെ. എന്നാല്‍ തുടക്കത്തില്‍ വിക്കറ്റ് വീണത് മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും മൂഡി. സ്കോറിങ്ങിനെ അതുബാധിച്ചെന്നും കൂട്ടിച്ചേര്‍ത്തു.
















