റായ്‌പുര്‍: ഛത്തീസ്ഗഡില്‍ പ്രധാനാധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി. 15 വയസുകാരിയാണു പീഡനത്തിനിരയായത്. കൊണ്ടാഗാവ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണു സംഭവം.
പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ഒരു കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തതോടെയാണു സംഭവം പുറത്തായത്. പെണ്‍കുട്ടിയുടെ പരാതിയെുടര്‍ന്നു പേലീസ് പ്രധാനാധ്യാപകനെതിരേ കേസെടുത്തു ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു.
















