കാബൂള്‍: അഫ്ഗാനില്‍ ഭീകരാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. തെക്കന്‍ പ്രവിശ്യയിലെ ഉര്സ്ഗാനിലാണു സ്ഫോടനമുണ്ടായത്.
അഞ്ചു പോലീസുകാരും മുന്‍ ജില്ലാ മേധാവിയും സ്കൂള്‍ പ്രിന്സിപ്പലുമാണു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: