സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് കിരീടം . ബാഴ്സ 1 0ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു . 65ആം മിനിറ്റില്‍ ലിയോണല്‍ മെസ്സിയാണ് നിര്‍ണായക ഗോള്‍ നേടിയത്.
ലീഗില്‍ ഒരു മത്സരം ശേഷിക്കെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. സ്പാനിഷ് ലീഗില്‍ ബാഴ്സയുടെ ഇരുപത്തിമൂന്നാം കിരീടം. കിരീടം വീണ്ടെടുക്കുന്നത് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്.
















