Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാവോയിസ്റ്റ് സാന്നിധ്യം: നഗരത്തിലും പോലീസ് നിരീക്ഷണം ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 07:25 pm IST
in Kollam

കൊല്ലം: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ സഹായികള്‍ കുണ്ടറയില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ നഗരമടക്കം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും മാവോയിസ്റ്റ്  പ്രവര്‍ത്തനത്തെക്കുറിച്ചും അതുമായി ബന്ധപ്പെടുന്ന സംഘടനകളെക്കുറിച്ചും നിരീക്ഷിക്കാന്‍ പോലീസ് ഒരുങ്ങുന്നതായി സൂചന.

മാവോയിസ്റ്റുകളോട് കേരളാ പോലീസ് കാട്ടുന്ന മൃദുസമീപനം തുടര്‍ന്നാല്‍ വരുംനാളുകളില്‍ മാവോയിസ്റ്റുകള്‍ക്ക് വേരുറപ്പിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറുമെന്ന രഹസ്യറിപ്പോര്‍ട്ടുകളുടെയും കര്‍ണാടക-തമിഴ്‌നാട് പോലീസ് നല്‍കുന്ന സൂചനകളുടെയും അടിസ്ഥാനത്തില്‍ കര്‍ശനമായ നീരീക്ഷണവും പട്രോളിങും നടത്താനാണ് പോലീസ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. നഗരഹൃദയത്തില്‍ നിന്നും 15 കിലോമീറ്ററിനുള്ളിലാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് നേതാവ് രൂപേഷിനു സഹായം ചെയ്തുകൊടുക്കുകയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച ഇവരുടെ അറസ്റ്റ് നടന്നിരിക്കുന്നത്.

പല സ്ഥലങ്ങളിലുള്ളവരുടെ തിരിച്ചറിയല്‍കാര്‍ഡും ഫോട്ടോയും സംഘടിപ്പിച്ച് വ്യാജസിം കാര്‍ഡുകള്‍ എത്തിച്ചുകൊടുത്താണ് ഇവര്‍ രൂപേഷിനെ സഹായിച്ചത്. ജില്ലയിലെ മുഴുവന്‍ പട്ടികജാതിവര്‍ഗ കോളനികളിലും ഇവര്‍ മാവോയിസ്റ്റ് അനുഭാവികളെ സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയതായും ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കിഴക്കന്‍മേഖലയായ ആര്യങ്കാവ്, തെന്മല, പുനലൂര്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമായി നടക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശ് കര്‍ണ്ണാടക, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നക്‌സല്‍ വിരുദ്ധസേനയായ ആര്‍എഎഫ് 105 ബറ്റാലിയന്റെ ഒരു സംഘം കേന്ദ്രസേനാംഗങ്ങള്‍ ഇവിടെയെത്തി മാവോയിസ്റ്റുകള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നും ഇവര്‍ക്ക് ലഭിച്ച വിവരങ്ങളുടെയും ലഘുലേഖകളുടെയും അടിസ്ഥാനത്തില്‍ കുണ്ടറ അഞ്ചാലുംമൂട് എന്നീ പ്രദേശങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ ഇവര്‍ പരിശോധന നടത്തിയിരുന്നു.

ഇവര്‍ക്ക് അവിടെ നിന്നും കിട്ടിയ വിവരങ്ങള്‍ അതതു സ്റ്റേഷനുകളില്‍ അറിയിച്ചിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്താനുള്ള എല്ലാ സഹായങ്ങളുമായി നഗരമുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരും അതിനോടു യോജിക്കുന്ന സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരം കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചിരുന്നു. മുസ്ലീം തീവ്രവാദ പ്രവര്‍ത്തകരും ഇവരുടെ സഹായികളാണെന്നും ഇവര്‍ക്ക് വന്‍തോതില്‍ പണം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിലെ വനമേഖലയിലെ അടിസ്ഥാന സൗകര്യമില്ലായ്‌മ മുതലെടുത്താണ് മാവോയിസ്റ്റുകള്‍ അവിടുത്തെ യുവതികളെയും യുവാക്കളെയും മാവോയിസറ്റ് പ്രവര്‍ത്തനത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. വന്‍തോതില്‍ ഇവര്‍ വേരുറപ്പിക്കാന്‍ സാഹചര്യമുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നുണ്ട്. പുറത്തു നിന്നും ഇവിടെ എത്തുന്ന അപരിചിതരെയും ഇതുമായി ബന്ധമുണ്ട് എന്നു സംശയിക്കുന്നവരെയും പ്രത്യേകം ശ്രദ്ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.