പാറ്റ്ന: ബിഹാറിലെ ഗയ ജില്ലയില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണു മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.
ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു സിആര്‍പിഎഫും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
















