റായ്‌പുര്‍: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ജവാന്‍മാരും രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ബിജാപുരിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോര്‍സിലെ(എസ്ടിഎഫ്) ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.
തിരച്ചില്‍ നടപടികള്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ ജവാന്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ജവാന്‍മാരും മാവോയിസ്റ്റുകളും കൊല്ലപ്പെടുകയായിരുന്നു.
മാവോയിസ്റ്റുകള്‍ക്കെതിരായ നീക്കങ്ങള്‍ തങ്ങള്‍ തുടരുമെന്ന് അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ഇന്ദിരാ കല്യാണ്‍ വ്യ്‌ക്തമാക്കി. ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായും പോലീസ് പറയുന്നു.
ഏപ്രില്‍ 11ന് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ ഏഴ് എസ്ടിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















