ന്യൂയോര്‍ക്ക്: നീന്തല്‍ക്കുളത്തിലെ അമേരിക്കന്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന് ഇരട്ടതിരിച്ചടി. നോര്‍ത്ത് കരോലിനയില്‍ നടക്കുന്ന പ്രോ സ്വിം സീരിസില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഫെല്‍പ്‌സിന് ഫൈനലിലെത്താനായില്ല. 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിയുംവന്നു.
ടോം ഷീല്‍ഡ്‌സാണ് (52.12 സെക്കന്റ്) റ്യാന്‍ ലോച്ചെയെയും (52.52) ഫെല്‍പ്‌സിനെയും (52.59) പിന്തള്ളി 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ സ്വര്‍ണമണിഞ്ഞത്. ഈ ഇനത്തിലെ ലോക റെക്കോര്‍ഡുകാരന്‍ കൂടിയാണ് ഫെല്‍പ്‌സ് (49.82). 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ പ്രാഥമിക റൗണ്ടില്‍ ഫെല്‍പ്‌സിന് 14-ാം സ്ഥാനമേ ലഭിച്ചുള്ളു.
ഒളിംപിക്‌സില്‍ 18 സ്വര്‍ണമടക്കം 22 മെഡലുകള്‍ നേടി റെക്കോര്‍ഡ് തീര്‍ത്തിട്ടുള്ള ഫെല്‍പ്‌സ് കഴിഞ്ഞവര്‍ഷമാണ് മത്സരരംഗത്ത് തിരിച്ചെത്തിയത്. പിന്നാലെ മദ്യപിച്ച് വാഹനമോടിച്ചതിന് സെപ്തംബറില്‍ ആറുമാസത്തേക്ക് വിലക്കപ്പെടുകയുമുണ്ടായി. റിയോ ഒളിംപിക് യോഗ്യത ലക്ഷ്യമിടവെയാണ് ഫെല്‍പ്‌സിനെ തേടി തുടര്‍ പരാജയങ്ങളെത്തിയത്.
















