മാഡ്രിഡ്: യുവന്റസിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയൊ റാമോസ് കളിച്ചത് കാല്‍ക്കുഴയ്‌ക്കേറ്റ പരുക്കുമായെന്ന് റിപ്പോര്‍ട്ട്. മത്സരത്തിന്റെ രണ്ടാം പകുതി മുഴുവന്‍ പരുക്കേറ്റ കാലുമായാണ് താരം കളിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
റയല്‍ പ്രതിരോധ നിരയിലെ നിത്യ സാന്നിധ്യമായിരുന്ന റാമോസിനെ കഴിഞ്ഞ മത്സരങ്ങളില്‍ മധ്യനിരയിലാണ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി കളിപ്പിച്ചത്. മധ്യനിരയിലെ സൂപ്പര്‍ താരങ്ങള്‍ ലൂക്ക മോഡ്രിച്ചും സാമി ഖദീരയുമടക്കമുള്ളവര്‍ പരുക്കു മൂലം പുറത്തായതിനാലാണ് ഈ നടപടി. മധ്യനിരയില്‍ നിറഞ്ഞു കളിച്ചിരുന്നു റാമോസ്.
കാല്‍ക്കുഴയ്‌ക്കു പുറമെ മസിലിനും പരുക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ലാ ലിഗയിലെ മത്സരങ്ങളും താരത്തിന് നഷ്ടമാകും.
















