കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കായി കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രഥമ ബോബി ആന്റ് മറഡോണ ജേണലിസ്റ്റ് ഫുട്ബാള്‍ ലീഗിന് കോഴിക്കോട്ട് തുടക്കം. കോര്പ്പറേഷന് സ്റ്റേഡിയ ത്തില്‍ ഉദ്ഘാടന മത്സര ത്തി ല്‍ മലപ്പുറം മൂന്ന് ഗോളുകള്‍ക്ക് എറണാ കുള ത്തെ പരാജയ പ്പെടുത്തി.
രാവിലെ നടന്ന ആദ്യമത്സരത്തില്‍ കോട്ടയം ടീം എത്താതിരുന്നതിനാല്‍ ഇടുക്കി ടീമിന് വാക്കോവര്‍ ലഭിച്ചു. രണ്ടാമത്തെ മത്സരത്തില്‍ മലപ്പുറം വയനാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല് പ്പിച്ചു. കോട്ടയം എത്താതി രുന്നതിനാല്‍ കോഴിക്കോട് ബി ടീമിന് വാക്കോവര്‍ ലഭിച്ചു. എറണാകുളം എതിരില്ലാത്ത മൂന്ന് ഗോളിന് വയനാടിനെ തോല്‍പ്പിച്ചു. കോഴിക്കോട് ബി ടീം ഏകപക്ഷീയമായ ഒരു ഗോളിന് ഇടുക്കിയെ പരാജ യപ്പെടുത്തിയാണ് സെമിയിലെത്തിയത്.
ആദ്യ ദിവസത്തെ മത്സരം പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ കോഴിക്കോട് ബി ടീമും മലപ്പുറവും സെമി യിലെത്തി.
മത്സരത്തിന്റെ ഉദ്ഘാടനം ഐ.എം. വിജയന് നിര്‍വ്വഹിച്ചു.
മേയര്‍ പ്രൊഫ. എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. സിഡിഎ ചെയര്മാന് എന്‍.സി. അബൂബക്കര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റ് കെ. പ്രേംനാഥ്, ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന് , കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍വരദൂര്‍, മധുസൂദനന്കര്ത്ത എന്നിവര്‍ പ്രസംഗിച്ചു.
















