ബെംഗളൂരു: യുവതിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കി അതിന്റെ വീഡിയോയും മറ്റനവധി അശഌല വീഡിയോകളും ഇന്റര്‍നെറ്റിലും വാട്ട്സാപ്പിലും പോസ്റ്റ് ചെയ്ത യുവാവിനെ സിബിഐ അറസ്റ്റ് ചെയ്തു.
ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോണ്‍, ലാപ്പ് ടോപ്പ് എന്നിവയടക്കമുള്ളവയില്‍ നാനൂറിലേറെ അശഌല വീഡിയോകളും പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷ സ്വദേശി കൗശിക സത്യപാല്‍ കൗനൂര് ആണ് പിടിയിലായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ ബെംഗളൂരുവില്‍ ഡ്രൈവറാണ്.
പെണ്‍കുട്ടിയെ ഇയാളും മറ്റു രണ്ടു പേരും ചേര്‍ന്ന് മാനഭംഗപ്പെടുത്തുന്നതിന്റെ മൂന്ന് വീഡിയോ കഌപ്പിംഗുകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇൗ വീഡയോയിട്ടയാളെ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പ്രമുഖ സൈബര്‍ വിദഗ്ധ സുനിതാ കൃഷ്ണന് ഈ വീഡിയോയില്‍ നിന്ന് പ്രത്യേക രീതിയില്‍ അക്രമികളുടെ ഫോട്ടോ വേര്‍തിരിച്ചെടുത്ത് സിബിഐക്ക് നല്കി. തുടര്‍ന്ന് അവര്‍ വിപുലമായ തെരച്ചിലിലൂടെ ആളെ കെണ്ടത്തുകയായിരുന്നു. മറ്റു രണ്ടു പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു.
















