കാഠ്മണ്ഡു: ഭൂചലനത്തെത്തുടര്‍ന്ന് ഭാരതസൈന്യം രക്ഷിച്ച് ഭാരത കരസേനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണി പ്രസവിച്ചു, കുഞ്ഞിന് പേരുമിട്ടു. ഭാരതി. നേപ്പാളിലെ സീനാമംഗളിലെ താത്കാലിക ആശുപത്രിയിലാണ് ദുവാക്കോട്ടിലെ ഭാവനാ പുദസെയ്‌നി പ്രസവിച്ചത്. പെണ്‍കുട്ടി. പ്രസവത്തില്‍ ആശുപത്രിയാകെ ആഹഌദത്തിലാണ്. ആശുപത്രിയില്‍ മുഴുവന്‍ ഭൂചലനത്തിന് ഇരയായവരാണ് കഴിയുന്നത്.
















