ന്യൂദല്‍ഹി: സമരത്തിന്റെ മറവില്‍ നിരോധനാജ്ഞ ലംഘിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാഖി ബിര്‍ല, സോമനാഥ് ഭാരതി, ആശുതോഷ് എന്നിവര്‍ മെട്രോപോളിറ്റന്‍ കോടതിയില്‍ ഹാജരായി.
നേരത്തെ ഇവര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് നന്നലെ ഹാജരാകാന്‍ കോടതി അന്ത്യശാസനം നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം. കേസില്‍ ആഗസ്റ്റ് നാലിന് അടുത്ത വാദം കേള്‍ക്കും.
















