ബസ്താര്‍: സണ്‍ഗ്ലാസ് ധരിച്ച് മോദിയെ സ്വീകരിച്ച ബസ്തര്‍ കളക്ടറിന് ഛത്തീസ്ഗഢ് ഗവണ്‍മെന്റ് നോട്ടീസ് അയച്ചു. മേയ് ഒന്പതിന് ഛത്തീസ്ഗഢ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കവെ സണ്‍ ഗ്ലാസ് ധരിച്ച ബസ്തര്‍ കളക്ടര്‍ ഡി.എം.അമിത് കതാരിയയ്‌ക്കെതിരെയാണ് നോട്ടീസ്.
പ്രോട്ടോക്കോള്‍ അനുസരിക്കാത്തതിനും ജോലിയോട് സത്യസന്ധതയും സമര്‍പ്പണവും കാണിക്കാതിരുന്നതിനുമാണ് കളക്ടറെ ഗവണ്‍മെന്റ് താക്കീത് ചെയ്തത്. സണ്‍ഗ്ലാസ് ഉപയോഗിച്ച പ്രവര്‍ത്തി സര്‍വീസ് റൂളിന്റെ ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു. മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്നാണ് താക്കീത്.
















