ന്യൂദല്‍ഹി: വനിതാ കമ്മീഷനു മുമ്പില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് കുമാര്‍ ബിശ്വാസ് നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി.
എഎപി പ്രവര്‍ത്തകയായ യുവതി നല്‍കിയ പരാതിയിലായിരുന്നു കുമാര്‍ ബിശ്വാസിനോടു നേരിട്ടു ഹാജരാകാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
താനും കുമാര്‍ ബിശ്വാസും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന പ്രചരണത്തെ തുടര്‍ന്നു കുടുംബം തകര്‍ന്നെന്നും ആരോപണം ബിശ്വാസ് പരസ്യമായി നിഷേധിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു യുവതിയുടെ പരാതി.
















