ചണ്ഡീഗഡ്: ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര സംബന്ധിച്ച രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഉടനെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. യുഎഇ ആതിഥ്യം വഹിക്കുമെന്ന് കരുതപ്പെടുന്ന പരമ്പരയെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പരക്കെവയാണ് അനുരാഗിന്റെ വിശദീകരണം.
വരും ദിവസങ്ങളിലോ ആഴ്ചകളിലോ ചര്‍ച്ചകളുടെ രണ്ടാം ഘട്ടമുണ്ടാവും. ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലെ ആശയവിനിമയം പ്രാഥമിക ഘട്ടത്തിലാണ്. പരമ്പര സംബന്ധിച്ച് തീരുമാനമായിട്ടില്ല, അനുരാഗ് പറഞ്ഞു.
സര്‍ക്കാരിന്റെ നിലപാടെന്താണ്. അവരെന്താണ് ചിന്തിക്കുന്നത്. എന്നീ കാര്യങ്ങളിലും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബിസിസിഐയും പിസിബിയും ധാരണയിലെത്തേണ്ട പലകാര്യങ്ങളുമുണ്ടെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ബിസിസിഐ അധികൃതരെയും സര്‍ക്കാരിലെ ഉന്നതരെയും പിസിബി ചെയര്‍മാന്‍ ഷെഖരിയാര്‍ ഖാന്‍ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. പാക്കിസ്ഥാന്‍- സിംബാബ്‌വെ മത്സരം കാണുന്നതിനായാണ് ഖാന്റെ അവരെ ക്ഷണിച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ ക്രിക്കറ്റ് ബന്ധം ഊഷ്മളമാക്കാന്‍ ഖാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നതായി വിലയിരുത്തപ്പെടുന്നു.
















