പട്ടായ (തായ്‌ലന്റ്): ലോക സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 15 വിഭാഗത്തില്‍ ഇന്ത്യന്‍ യുവ പ്രതിഭ തേജ്വസിനി സാഗര്‍ വിജയി. തേജസ്വിനിയുടെ ആദ്യ ലോക കിരീടമാണിത്. ഒമ്പതു റൗണ്ടുകളുള്ള ടൂര്‍ണമെന്റില്‍ ആറു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി തേജസ്വിനി ഏഴുപോയിന്റുകള്‍ പോക്കറ്റിലാക്കി.
അവസാന പോരാട്ടത്തില്‍ ശ്രീലങ്കയുടെ കവിന്യ മിയൂനി രജപക്ഷെയെ തേജ്വസിനി മുട്ടുകുത്തിച്ചു. ഒന്നാം സ്ഥാനത്തു നിന്ന റഷ്യയുടെ ഇറീന ബര്‍ബയേവ കസാഖിസ്ഥാന്‍ താരം അലീസ കൊസ്ബയേവയോട് തോറ്റതും തേജ്വസിനിക്ക് ഗുണം ചെയ്തു.
















