കൊച്ചി: ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ടീമിലെ താരങ്ങളെ കണ്ടെത്തുന്നതിനുള്ള സെലക്ഷന്റെ ആദ്യഘട്ടം ഇന്നലെ ഫാക്ട് ഉദ്യോഗമണ്ഡല്‍ ഗ്രൗണ്ടില്‍ നടന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 140 പേര് ക്യാമ്പില്‍ പങ്കെടുത്തു. 50 പേരെ രണ്ടാം ഘട്ട ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. ഇന്നുമുതല്‍ മൂന്നു ദിവസം തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വിദേശ കോച്ചുമാരുടെ മേല്‍നോട്ടത്തില്‍ ക്യാമ്പിന്റെ രണ്ടാം ഘട്ടം നടക്കും.
അതില്‍ മികവ് പ്രകടിപ്പിക്കുന്നവരെ ലോകകപ്പ് ടീമിലേക്കുള്ള കേരളത്തിന്റെ പ്രതിനിധികളായി നിശ്ചയിക്കും. 2017ലാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്നത്.
















