ന്യൂദല്‍ഹി: വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് സുപ്രീം കോടതി. ഭരണഘടന അനുസരിച്ച് മാത്രമേ അഭിപ്രായ സ്വാതന്ത്യം അനുവദിക്കാന്‍ കഴിയൂ .ഗാന്ധിജിയെ പോലുള്ള ചരിത്ര വ്യക്തികളെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല.
ഈ വിഷയങ്ങളില്‍ സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്നത് പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.ആശയസ്വാതന്ത്യ്രവും അഭിപ്രായസ്വാതന്ത്യ്രവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ല അഭിപ്രായസ്വാതന്ത്യമെന്നും മനപ്പൂര്‍വമുള്ള നിന്ദയും അസഭ്യപ്രയോഗവും ഐപിസി 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി ഓര്‍മിപ്പിച്ചു. മാന്യമായ രീതിയില്‍ ഏതുവിമര്‍ശനവും സ്വീകാര്യമാണ്.
















