പാനിപട്ട്: നാരായണ്‍ സായി കേസിലെ പ്രധാന ദൃക്‌സാക്ഷി മഹേന്ദ്ര ചൗളയ്‌ക്ക് അജ്ഞാതന്റെ വെടിയേറ്റു. പാനിപട്ടിലാണ് സംഭവം.
വെടിയേറ്റ ഉടനെ ചൗളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഏപ്രില്‍ 16ന് ഗുജറാത്ത് ഹൈക്കോടതി വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്ക് മൂന്ന് ആഴ്‌ച്ചത്തെ ജാമ്യം അനുവദിച്ചിരുന്നു.
















