ശ്രീനഗര്‍: കാശ്മീരിലെ സോപൂറില്‍ വന്‍ ആയുധശേഖരം പിടികൂടി. ലഷ്‌കര്‍ ഇ തോയിബ ഭീകരര്‍ ആക്രമണത്തിനു പദ്ധതിയിടുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
ഭീകരരുടെ ആക്രമണ പദ്ധതി പരാജയപ്പെടുത്താന്‍ സാധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
















