മുംബൈ: മഹാരാഷ്‌ട്രയില്‍ ഗോവധം നിരോധിച്ചതിന് പിന്നാലെ പശുക്കളെ സംരക്ഷിച്ചും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മാതൃക കാട്ടുന്നു. ഇതിനായി ഫട്‌നാവിസ് സ്വന്തമായി ഒരു പശുവിനേയും പശുകിടവിനേയും മുംബൈയിലെ തന്റെ ഔദ്യോഗിക വസതിയില്‍ എത്തിച്ചിരിക്കുകയാണ്.
പശുവിന്റേയും പശുകുട്ടിയുടേയും സംരക്ഷമം താന്‍ ഏറ്റെടുക്കുന്നതായി ഫട്‌നാവിസ് വ്യക്തമാക്കി. നിലവില്‍ കന്നുകാലികള്‍ ലാതുര്‍ ജില്ലയിലെ നിളങ്കയിലാണ്. ഉടന്‍ തന്നെ ഈ നാല്‍ക്കാലികളെ വര്‍ഷയിലെ തന്റെ വസതിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഗോക്കളുടെ സംരക്ഷണത്തിനായി മഹാമണ്ഡല്‍ എന്ന പേരില്‍ രൂപീകരണം നടത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് ഗോവധം നിരോധിക്കുകയും ചെയ്തിരുന്നു.
















