ന്യൂദല്‍ഹി: ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരി മൂല്യം കുറച്ചു കാട്ടിയതിനെ തുടര്‍ന്ന് ബോളിവുഡ് താരവും ടീമുടമയുമായ ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്.
ടീമിന്റെ യഥാര്‍ത്ഥ മൂല്യം മറച്ചുവച്ച് ഓഹരികള്‍ വില്പന നടത്തിയതിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട 72 കോടി രൂപ ഷാരൂഖ് തട്ടിച്ചെന്നാണു കണ്ടെത്തിയിരിക്കുന്നത്. നടി ജൂഹി ചൗളയ്ക്ക് ഓഹരികള്‍ വിറ്റതിലാണു ക്രമക്കേടു കണ്ടെത്തിയിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നേരിട്ടു ഹാജരാകണമെന്നും ടീമുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ഷാരൂഖിന്റെ ഓഫീസ് നിഷേധിച്ചു.
















