Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാളിലും ഉത്തര ഭാരതത്തിലും വീണ്ടും ഭൂചലനം 59 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 02:58 am IST
in India

ന്യൂദല്‍ഹി: പതിനായിരത്തിലേറെപ്പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ ഞെട്ടലില്‍നിന്ന് മുക്തമാകും മുന്‍പ് നേപ്പാളിലും ഉത്തര ഭാരതത്തിലും വീണ്ടും ഭൂചലം, 59 മരണം. നേപ്പാളില്‍ 42 പേരും ബീഹാറില്‍ 16 പേരും യുപിയില്‍ ഒരാളുമാണ് മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കും. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. ദക്ഷിണ ഭാരതത്തിലെ ചില സ്ഥലങ്ങളിലും ചൈനയിലും അഫ്ഗാനിസ്ഥാനിലും ഇന്തോനേഷ്യയിലും ബംഗ്ലാദേശിലും ചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ കൊച്ചിയിലും എത്തി. നേരത്തെയുണ്ടായ ഭൂചലനത്തിലും കൊച്ചി വിറച്ചിരുന്നു.

ചലനത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയെ അടിയന്തരമായി സജ്ജമാക്കി.ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചലനം ഉണ്ടായ സ്ഥലങ്ങളില്‍ വ്യോമസേനയുടെ കോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് നിരീക്ഷണം നടത്തിവരികയാണ്. വിമാനത്തില്‍നിന്ന് ലഭിക്കുന്ന വിവരമനുസരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റ പ്രഭവകേന്ദ്രം നേപ്പാളില്‍,  എവറസ്റ്റ് കൊടുമുടിയില്‍ നിന്നും 83 കിലോമീറ്റര്‍ ദൂരെയാണെന്ന് യുഎസ് ജിയോളജിക്കല്‍ സൊസൈറ്റി അറിയിച്ചു. ഭൂമിക്കടിയില്‍ പതിനെട്ടരക്കിലോമീറ്ററോളം ആഴത്തിലാണ് ചലനമുണ്ടായത്.അതിനാലാണ് അപകടങ്ങള്‍ കുറഞ്ഞതെന്ന് കരുതപ്പെടുന്നു.

12.30ന് ആദ്യചലനവും മിനുട്ടുകളുടെ വ്യത്യാസത്തില്‍ 1.09നാണ് രണ്ടാമത്തെ ചലനവും അനുഭവപ്പെട്ടത്.മുന്‍പുണ്ടായതിന്റെ തുടര്‍ചലനങ്ങളായിരുന്നു എങ്കിലും ഇവ  ശക്തംതന്നെയായിരുന്നു. മുന്‍പ് അനുഭവപ്പെട്ടത് റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ചലനമായിരുന്നു.മിക്കയിടങ്ങളിലും ചലനങ്ങള്‍ ഒരു മിനിറ്റിലേറെ നീണ്ടു.മധ്യകാഠ്മണ്ഡുവിലായിരുന്നു ഭൂചലനം നാശം വിതച്ചത്.സിന്ദുപാല്‍ചൗക്ക്, ദോലഖ എന്നിവടങ്ങളിലാണ് കൂടുതല്‍ മരണങ്ങളും നാശങ്ങളും. ഏപ്രില്‍ 24നുണ്ടായ ചലനത്തില്‍ തകര്‍ന്നിരുന്ന പല കെട്ടിടങ്ങളും ഇന്നലത്തെ ചലനത്തില്‍ വീണു.

ബീഹാര്‍, ഉത്തരാഖണ്ഡ്, ദല്‍ഹി, ഗുജറാത്ത്, ആസാം,പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്,ഝാര്‍ഖണ്ഡ്, ഒഡീഷ,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട ചലനം ചെന്നൈ നഗരത്തെയും നേരിയ തോതില്‍ വിറപ്പിച്ചു.ബീഹാര്‍ ഒഴികെ മറ്റിടങ്ങളില്‍  പരിഭ്രാന്തി സൃഷ്ടിച്ചതല്ലാതെ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെത്തുടര്‍ന്ന് പലയിടങ്ങളിലും മരങ്ങളും കെട്ടിടങ്ങളും മറിഞ്ഞുവീണു, ചില സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വടക്കന്‍ ബീഹാറിലെ  ഈസ്റ്റ് ചമ്പാരണ്‍, വെസ്റ്റ് ചമ്പാരണ്‍, സീതാമഡി, മധുബനി, സുപോള്‍, ആരാറിയ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

നേപ്പാളിനോടു ചേര്‍ന്നു കിടക്കുന്ന   പ്രദേശങ്ങളാണ് ഇവ.ബീഹാറിലെ പാട്‌നയില്‍ നാലു പേരും ദര്‍ഭംഗ,സരണ്‍ എന്നിവടങ്ങളില്‍ രണ്ടു പേര്‍ വീതവും സിവാന്‍, നവാദ, സമ്തിപ്പൂര്‍, മുസാഫര്‍പൂര്‍, സീതാമഡി, മഥേപുര, മോത്തിഹാരി, പൂര്‍ണിയ എന്നിവിടങ്ങളില്‍ ഒരോരുത്തരുമാണ്  ഭൂമി വിറച്ചതോടെ ഭയന്നുനിലവിളിച്ച് ജനങ്ങള്‍ ബഹുനിലക്കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ജനങ്ങള്‍ പരിഭ്രാന്തരായതിനെ തുടര്‍ന്ന് ഉയരം കൂടുതലുള്ള നഗരങ്ങളിലെ കെട്ടിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

തുടര്‍ച്ചയായി രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കര, നാവിക, വ്യോമസേനയോട് ജാഗരൂകരാകാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദ്ദേശം നല്‍കി. കൂടാതെ നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ രണ്‍ജീത് റെയുമായി ബന്ധപ്പെട്ട് നേപ്പാളിലെ സ്ഥിതിഗതികളും രാജ്‌നാഥ് സിംങ് വിലയിരുത്തി.നേപ്പാളിലെ രക്ഷാപ്രവത്തനങ്ങള്‍ക്കായി ഭാരതസേനയുടെ പ്രവര്‍ത്തനം ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍,ഇന്തോനേഷ്യ,നേപ്പാള്‍ എന്നിങ്ങനെ മൂന്നുപ്രഭവകേന്ദ്രങ്ങളാണ് ഭൂകമ്പത്തിനുണ്ടായിരുന്നത്.അഫ്ഗാനിസ്ഥാനില്‍ 11.40ന് 4.7 തീവ്രതയിലും, ഇന്തോനേഷ്യയില്‍ 11.57ന് 5.1 തീവ്രതയിലും, നേപ്പാള്‍ ചൈന അതിര്‍ത്തിയില്‍ 12.35ന് 7.3 തീവ്രതയിലും ഒരുമണിയോടെ 6.9 തീവ്രതയിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

കഴിഞ്ഞമാസം അവസാനം പശ്ചിമനേപ്പാളിലുണ്ടായ ഭൂചലനത്തില്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അതിനുശേഷം തുടര്‍ചലനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തീവ്രതകുറഞ്ഞ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടിരുന്നത്.കഴിഞ്ഞ ഏപ്രില്‍ 25നുണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ 8150 പേര്‍ മരിച്ചു. 17860 പേര്‍ക്ക് പരിക്കേറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.