Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന് തീക്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 02:18 am IST
inSports

മാഡ്രിഡ്:  സ്പാനിഷ് പ്രബലരായ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നു വിധി ദിനം. രണ്ടാം പാദ സെമിക്കായി സാന്റിയാഗോ ബെര്‍ണബ്യൂവില്‍ വിരുന്നെത്തുന്ന ഇറ്റാലിയന്‍ പട യുവന്റസിനെ അവര്‍ക്കു തോല്‍പ്പിച്ചേ മതിയാകൂ. അതല്ലെങ്കില്‍ സീസണില്‍ റയലിന്റെ നിരാശയുടെ ആഴം വര്‍ധിക്കും. ആദ്യ മുഖാമുഖത്തില്‍ 2-1ന്റെ വിജയം വരിച്ച യുവന്റസിന് ഒരു സമനില മതി കലാശക്കളിക്കു കുതിക്കാന്‍. മറിച്ചു സംഭവിച്ചാല്‍ റയലിനതു പുനര്‍ജനിയാകും. രാത്രി 12.15ന് (ഇന്ത്യന്‍ സമയം) ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്റെ പന്തുരുണ്ടു തുടങ്ങും.

ലാ ലീഗയില്‍ റയലിന്റെ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞു. അതിനാല്‍ത്തന്നെ ചാമ്പ്യന്‍സ് ലീഗ് ട്രോഫി അനിവാര്യം. യുവന്റസ് ചില്ലറക്കാരല്ല. ഒന്നാം മുഖാമുഖത്തില്‍ റയലിനെ ശരിക്കു വെള്ളംകുടിപ്പിച്ചുകളഞ്ഞു അവര്‍. യുവന്റസിന്റെ പ്രതിരോധതന്ത്രങ്ങളെ വകഞ്ഞുമാറാന്‍ റയലിന് ഏറെ പണിപ്പെടേണ്ടിവരുമെന്നതില്‍ സംശയമില്ല. റയല്‍ ഗോളി ഇകെര്‍ കസിയസിനെ സംബന്ധിച്ചടത്തോളം ഇന്നത്ത പോരാട്ടം അഭിമാനപ്രശ്‌നമാണ്. കസിയസിന്റെ പിഴവുകളാണ് റയലിനെ തോല്‍പ്പിക്കുന്നതെന്ന പരാതി ആരാധകര്‍ക്കുണ്ട്. ഗാലറിയില്‍ നിന്ന് അതിന്റെ പ്രതികരണങ്ങളും പുറപ്പെട്ടുകഴിഞ്ഞു. ഒന്നാം പാദത്തില്‍ തീരെ നിറംമങ്ങിയ ഗാരെത് ബെയ്‌ലും സമ്മര്‍ദ്ദത്തില്‍ തന്നെ. പ്രത്യേകിച്ച് സഹതാരങ്ങള്‍ ബെയ്‌ലിന് പാസ് നല്‍കുന്നില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍.

മിഡ്ഫീല്‍ഡില്‍ ടോണി ക്രൂസ് ഉണ്ടാവുമെന്നതും മുന്നേറ്റനിരയില്‍ കരീം ബെന്‍സേമ തിരിച്ചുവന്നേക്കുമെന്നതും റയലിന്റെ ക്യാംപിലെ ശുഭവാര്‍ത്തകള്‍.  ഈ സാഹചര്യത്തില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് പുറത്തിരിക്കാനാണ് സാധ്യത. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജെയിംസ് റോഡ്രിഗസും തന്നെ റയലിന്റെ നീക്കങ്ങളുടെ കേന്ദ്ര ബിന്ദുക്കള്‍.

അല്‍വാരോ മൊറാട്ടയുടെ ഫോം യുവന്റസിനെ ശരിക്കും ഉത്തേജിപ്പിക്കുന്നു.

യുവന്റസിലെത്തിയശേഷം അവസരം ലഭിക്കുന്നില്ലെന്ന് മൊറാട്ടയ്‌ക്ക് പരാതിയുണ്ടായിരുന്നു. എന്നാല്‍ റയലിനോടുള്ള കഴിഞ്ഞ അങ്കത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ച മൊറാട്ട ചാന്‍സ് ശരിക്ക് മുതലാക്കി. ഗോളടിച്ചും യുവന്റസിന്റെ നീക്കങ്ങളെ സ്വാധീനിച്ചും മൊറാട്ട ടൂറിനില്‍ നിറഞ്ഞുനിന്നു.

പോള്‍ പോഗ്ബയെന്ന പ്രതിഭയുടെ തിരിച്ചുവരവും മത്സരഫലത്തെ സ്വാധീനിച്ചേക്കും. കാര്‍ലോസ് ടെവസിന്റെ പ്രവചനാതീതതയും എതിര്‍ നിരയില്‍ ഭീതിവിതയ്‌ക്കും. സീരി എയില്‍ തുടര്‍ച്ചയായ നാലം തവണയും ജേതാക്കളായതിന്റെ ആത്മവിശ്വാസവും യുവന്റസിന് കൈമുതലായുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.