ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇരുപത്തിയേഴുകാരനായ യാദവ് മണികണ്ഠനെയാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി നിരവധി പേജുകള്‍ ഇയാള്‍ ഫേസ്ബുക്കില്‍ ഉണ്ടാക്കിയതായി പോലീസ് അറിയിച്ചു.
ചെറിയ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇതില്‍ പോസ്റ്റ് ചെയ്യുകയും അശ്ലീല കമന്റുകള്‍ ഇടുകയുമായിരുന്നു. മൂവായിരത്തോളം പേരാണ് ഇതില്‍ ഒരു പേജ് പിന്തുടര്‍ന്നിരുന്നത്. നിരവധി പരാതികള്‍ ഉയര്‍ന്നതോടെ ഫേസ്ബുക്ക് ഈ പേജ് ബ്ലോക്ക് ചെയ്തിരുന്നു.
ഐ.ടി നിയമവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന നിയമവും പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















