Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹം പൊലിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 10:05 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ട്രോഫി ചെല്‍സി കൈക്കലാക്കിക്കഴിഞ്ഞു. എങ്കിലും നീലപ്പടയുമായി ലിവര്‍പൂള്‍ മല്ലിട്ടപ്പോള്‍ ആവേശം ഒട്ടുംചോര്‍ന്നില്ല. ലിവര്‍പൂളിന്റെ കുപ്പായത്തില്‍ സ്റ്റീവന്‍ ജെറാഡെന്ന പ്രതിഭ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്ലുന്ന അവസാന മത്സരമെന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. ഓരോ ഗോള്‍വീതമടിച്ച് ഇരു സംഘങ്ങളും കരകയറുമ്പോള്‍ ആരാധകരും അത്ര നിരാശപ്പെട്ടില്ല.

ചെല്‍സിക്കുവേണ്ടി നായകന്‍ ജോണ്‍ ടെറി സ്‌കോര്‍ ചെയ്തു. റെഡ്‌സിനായി മറുപടി നല്‍കാന്‍ ക്യാപ്ടന്‍ ജെറാഡ് തന്നെ വേണ്ടിവന്നു.  മത്സരഫലം ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യതകളെ ഇല്ലാതാക്കിയെന്നത്  ലിവര്‍പൂളിന്റെ സങ്കടം.

36 കളികളില്‍ നിന്ന് 62 പോയിന്റുള്ള ലിവര്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് (68) പിന്നില്‍ അഞ്ചാമതാണ്. രണ്ടു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഗോള്‍ ശരാശരിയിലും വളരെ മുന്നിലുള്ള മാന്‍.യുവിനെ മറികടക്കുക ആന്‍ഫീല്‍ഡ് ടീമിന് ഏറെക്കുറെ അസാധ്യം.

ചെല്‍സിയുടെ സെസ്‌ക് ഫാബ്രെഗസ് ഏറെ ഇടപെടലുകള്‍ നടത്തിയ ആദ്യ നിമിഷങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു. റഹീം സ്റ്റെര്‍ലിങ്ങിനെ ഫൗള്‍ ചെയ്ത ഫാബ്രെഗസ് ഒരു ഘട്ടത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയെന്നു തോന്നി. പക്ഷേ, അഞ്ചാം മിനിറ്റില്‍ ഫാബ്രെഗസ് ടീമിനുവേണ്ടി നല്ലൊരു കാര്യം ചെയ്തു. ഫാബ്രെഗസ് എടുത്ത കോര്‍ണറില്‍ തലവെച്ച ടെറി ചെല്‍സിക്ക് ലീഡ് നല്‍കി (1-0).

പെട്ടെന്ന് പ്രതികരിച്ച ലിവര്‍പൂള്‍ ഒന്നുരണ്ടുവട്ടം ഗോളിനടുത്തെത്തി. ലീഡ് വര്‍ധിപ്പിക്കാന്‍ ചെല്‍സിക്കും അവസരം ലഭിച്ചു. എന്നാല്‍ ഫാബ്രെഗസിന്റെ ഷോട്ട് ലിവര്‍ ഗോളി സൈമണ്‍ മിഗ്നോലെറ്റ് നിര്‍വീര്യമാക്കി. ആദ്യ പകുതി തീരാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ ജെറാഡിന്റെ തല ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.

ജോര്‍ഡാന്‍ ഹെന്‍ഡേഴ്‌സന്റെ ഫ്രീ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജെറാഡ് ചെല്‍സിയുടെ വലയിലേക്ക് തിരിച്ചുവിടുമ്പോള്‍ സ്‌കോര്‍, 1-1.

രണ്ടാം പകുതിയില്‍ ലിവര്‍പൂളാണ് ഉശിരോടെ തുടങ്ങിയത്. സ്‌റ്റെര്‍ലിങ്ങിന്റെ പാസില്‍ ഫിലിപ്പ് കൗട്ടീഞ്ഞോയുടെ ഷോട്ട് പുറത്തേക്കുപോയി. ചെല്‍സിക്കായി വില്യന്‍ തൊടുത്ത ഡ്രൈവ് മിഗ്നോലെറ്റ് സേവ് ചെയ്തു. പിന്നെയും ഇരുകൂട്ടരും ഗോള്‍ സാധ്യതകള്‍ തുറന്നെടുത്തെങ്കിലും ഒന്നും പൂര്‍ണതയിലെത്തിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.