മഹോബ (ഉത്തര്‍പ്രദേശ്): എഐഐഎംഎസും സംസ്‌കൃതവും തമ്മിലെന്തു ബന്ധമെന്ന് ആര്‍ക്കും സംശയം തോന്നാം. എന്നാല്‍, ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് ജില്ലയിലെ മുസ്ലിം സമുദായത്തിന് സംസ്‌കൃതമിപ്പോള്‍ അമൃതാണ്.
ജില്ലയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്) സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അവിടത്തെ മുസ്ലിം സമുദായം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 10,000 പോസ്റ്റ് കാര്‍ഡുകളാണ് ദേവഭാഷയില്‍ കുറിച്ച് മോദിക്ക് അയച്ചത്. മലയാളമുള്‍പ്പെടെ രാജ്യത്തെ വിവിധ ഭാഷകളിലും തങ്ങളുടെ നിവേദനം സമര്‍പ്പിക്കുന്നു ഇവര്‍.
ബുന്ദേലി, സിന്ധി, പഞ്ചാബി, ഉറുദു തുടങ്ങിയ ഭാഷകളിലും ഇവര്‍ കത്തെഴുതുന്നു. ബുന്ദേലി സമുദായത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ താര പട്കര്‍ ആണ് ഈ ബൃഹദ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്യാംപുകള്‍ സംഘടിപ്പിച്ചാണ് കാര്‍ഡ് അയയ്‌ക്കുന്നത്. ഏകദേശം പത്ത് ലക്ഷം പേര്‍ക്ക് പ്രയോജനകരമാകും എഐഐഎംഎസ് എന്നാണ് സംഘാടകരുടെ വിശദീകരണം.
നിലവില്‍ ഈ മേഖലയിലെ ജനങ്ങള്‍ വിദഗ്ധ ചികിത്സയ്‌ക്ക് കാണ്‍പൂര്‍, ലഖ്‌നൗ, ആഗ്ര, ഈ പ്രദേശത്തോടു ചേര്‍ന്നുള്ള മധ്യപ്രദേശിലെ നഗരങ്ങള്‍ എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവിടെ എയിംസ് സ്ഥാപിതമായാല്‍ ഉത്തര്‍പ്രദേശിലെ ഏഴും, മധ്യപ്രദേശിലെ അഞ്ചും ജില്ലകള്‍ക്ക് ഉപകാരപ്രദമാകുമെന്നും താര പട്കര്‍.
ബുന്ദേല്‍ഖണ്ഡില്‍ നിന്ന് വിദേശത്തേക്കു പോയവരുള്‍പ്പെടെയുള്ളവര്‍ ഈ സംരംഭത്തില്‍ പങ്കാളികളാകുന്നു.
















