അയോധ്യ: രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം കൊണ്ടുവരുവാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
മുതിര്‍ന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് നൃത്യ ഗോപാല്‍ ദാസ് സംഘടിപ്പിച്ച പരിപാടിക്കെത്തിയതായിരുന്നു രാജ്‌നാഥ് സിങ്. 243 അംഗ രാജ്യസഭയില്‍ 45 അംഗങ്ങളെ ഭരണപക്ഷത്തിനുള്ളു. പ്രതിപക്ഷത്തിന് 132 അംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.
















