അഗര്‍ത്തല: ത്രിപുരയില്‍ ഇടിമിന്നലേറ്റു രണ്ടു പേര്‍ മരിച്ചു. ഒരു സ്ത്രീയും വിദ്യാര്‍ഥിനിയുമാണു മരിച്ചത്. അഞ്ചു പേര്‍ക്കു പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലായിരുന്നു ത്രിപുരയില്‍ ഉണ്ടായത്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കൃഷികള്‍ നശിക്കുകയും ഇലക്ട്രിക് ഉപകരണങ്ങള്‍ക്കു കേടുപാടു സംഭവിക്കുകയും ചെയ്തു.
















