കൊല്‍ക്കത്ത : ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരകള്‍ നടത്താന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയര്‍ ഖാന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പി.സി.ബി തലവനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡാല്‍മിയയും തമ്മില്‍ ചര്‍ച്ച നടത്തി.
2014 ല്‍ ഇരു ബോര്‍ഡുകളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ നടത്താന്‍ ധാരണയായിരുന്നു. ഇതിലെ ആദ്യപരമ്പര ഈവര്‍ഷം ഡിസംബറില്‍ യുഎഇയില്‍വച്ച് നടത്താമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്.
മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി 20 കളും അടങ്ങുന്ന പരമ്പരയ്‌ക്കാണ് പാകിസ്ഥാന്‍ നിര്‍ദ്ദേശം വച്ചിരിക്കുന്നത്.
2007 നുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി പരമ്പര നടന്നിരുന്നില്ല. 2012 ഡിസംബറില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20കളും കളിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തിയിരുന്നു.
















