ന്യൂദല്‍ഹി: കാഷ്മീരി പണ്ഡിറ്റുകളെ മൂന്നുമാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കണമെന്നു വിശ്വഹിന്ദുപരിഷിത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസത്തെ എതിര്‍ക്കുന്ന വിഘടനവാദികളെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















