Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാപികള്‍ കല്ലെറിയരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2015, 09:27 pm IST
in Vicharam

കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉണ്ടായപ്പോഴൊക്കെ ക്രൈസ്തവസഭകള്‍ക്ക് അജീര്‍ണം ബാധിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടപ്പെട്ടവര്‍ തന്നെ പള്ളികള്‍ക്കുനേരെ പ്രകോപനം സൃഷ്ടിക്കും. സഭാ ഭാരവാഹികള്‍ പള്ളി ആക്രമിച്ചേ എന്നലമുറയിടും. മധ്യപ്രദേശിലെ ജാബുവയില്‍ മഠത്തില്‍ കയറി കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാരോപിച്ച് വലിയ ബഹളമുണ്ടാക്കി. അന്ന് അടല്‍ജിയായിരുന്നു പ്രധാനമന്ത്രി. ക്രമസമാധാനപ്രശ്‌നം സംസ്ഥാന വിഷയമാണ്. എന്നാലിക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു ആവശ്യം. പ്രതിഷേധപ്രകടനങ്ങളില്‍ നഴ്‌സറി ക്ലാസിലെ കുട്ടികളെവരെ പങ്കെടുപ്പിച്ചു. ആക്രോശത്തിന്റേയും പ്രതിഷേധത്തിന്റെയുമൊക്കെ പ്രഭവസ്ഥാനം കേരളമാണെന്നു പ്രത്യേകം പറയേണ്ടതില്ല. കാര്യമായി അന്വേഷണം നടന്നു. പ്രതികള്‍ പിടിയിലായി. എല്ലാവരും പരിവര്‍ത്തിത ക്രിസ്ത്യാനികളായ വനവാസികളായിരുന്നു. അതോടെ സഭയുടെ മൊഴിമുട്ടി.

ഉത്തരഭാരതത്തില്‍ കാട്ടുപ്രദേശത്ത് കാട്ടുകമ്പും ഇലകളുമുപയോഗിച്ച് ഒരു ഷെഡ്ഡു നിര്‍മിക്കും. മുകളില്‍ കുരിശു വയ്‌ക്കും. എവിടെനിന്നെങ്കിലും ആളുകളെ സംഘടിപ്പിച്ച് പ്രാര്‍ത്ഥന നടത്തും. ഒരു ദിവസം അജപാലകന്‍ കുഞ്ഞാടുകളെ തെളിച്ചുവന്നപ്പോള്‍ ‘ഡിസ്‌പോസിബിള്‍ പള്ളി’ പൊളിഞ്ഞുകിടന്നു. അദ്ദേഹം ചങ്കുപൊട്ടി ആര്‍ത്തലച്ചു, ”ആര്‍എസ്എസുകാര്‍ പള്ളി പൊളിച്ചേ” അതിന്റെ പേരില്‍ കേരളത്തില്‍ പള്ളി സ്‌കൂളുകള്‍ അടച്ച് പ്രതിഷേധിച്ചു. ആര്‍എസ്എസിന്റെ വര്‍ഗീയതയും ന്യൂനപക്ഷ പീഡനവും വിവരിച്ചു പ്രസംഗിച്ചു. തലേരാത്രിയിലെ കാറ്റിലും മഴയിലുമാണ് ആ സാധനം നിലംപൊത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. എങ്കിലും സഭയുടെ ഉദ്ദേശ്യം സാധിച്ചു.

താമസിയാതെ അടുത്ത ആരോപണം വന്നു. ഒറീസ്സയില്‍ ഓട്ടോറിക്ഷയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു. പ്രതികളേയും പ്രഖ്യാപിച്ചു, ആര്‍എസ്എസുകാര്‍. അതിനും അടല്‍ജി സമാധാനം പറയണം. പറഞ്ഞു, പ്രവര്‍ത്തിയിലൂടെ, പ്രതികള്‍ പിടിയിലായി. ആണ്‍വേഷം കെട്ടിയ മൂന്നു പെണ്ണുങ്ങള്‍. മാര്‍ക്‌സിസ്റ്റു ഭാഷയില്‍, ഇതിന്റെയൊക്കെ പിന്നില്‍ ഒരു തിരക്കഥയുണ്ടെന്നുറപ്പല്ലേ? ഇങ്ങനെയുള്ള ദുഷ്പ്രവൃത്തികളിലൂടെ മതം വളരുകയല്ല തളരുകയാണ് എന്നു മനസ്സിലാക്കാനുള്ള സദ്ബുദ്ധി ഇക്കൂട്ടര്‍ക്കെന്നുണ്ടാവും!

യൂറോപ്പില്‍ പളളികള്‍ അനാഥമാണ്. പള്ളിമണി മുഴക്കാനാളില്ല. കുര്‍ബാന ഇല്ലേയില്ല. കിട്ടിയ വിലയ്‌ക്ക് പള്ളികള്‍ വില്‍ക്കപ്പെടുകയോ വാടകയ്‌ക്കു കൊടുക്കുകയോ ചെയ്യുന്നു.

തെരഞ്ഞെടുപ്പിനുമുമ്പ് ദല്‍ഹിയില്‍ ”പള്ളിപൊളിയ്‌ക്കല്‍” അരങ്ങേറി. ഒന്നാംപ്രതി മോദിയെന്ന മട്ടില്‍ പ്രചാരണം നടത്തി. അങ്ങനെ ആപ്പ് അധികാരത്തിലേറി. ശൈശവം പിന്നിടുന്നതിനുമുമ്പ് തന്നെ കേജ്‌രിവാള്‍ അധികാരത്തിലേറ്റിയവര്‍ക്കും പാര്‍ട്ടിക്കു തന്നെയും ആപ്പായി. പാര്‍ട്ടിയില്‍ കൂട്ടത്തല്ല്, പുറത്താക്കല്‍, രാജി എന്നിങ്ങനെ പലവിധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭരണം മാത്രമില്ല.

പള്ളി ‘പൊളി’യെപ്പറ്റി കേട്ട ഉടന്‍ ഇവിടുത്തെ ആഭ്യന്തരന്‍ ദല്‍ഹിക്ക് വിമാനം കയറി. രണ്ടുദിവസം കഴിഞ്ഞ്, കഴുത്തില്‍ മഫഌ ചുറ്റി, കേജ്‌രിവാള്‍ സ്റ്റൈലില്‍ തിരുവനന്തപുരത്തുവിമാനമിറങ്ങി. ചുറ്റുംകൂടിയ പത്രക്കാരോടു പറഞ്ഞു, ”പള്ളി പൊളിക്കുന്നതൊന്നും മതനിരപേക്ഷതയ്‌ക്ക് നിരക്കുന്നതല്ല. മോദിയുടെ ഭരണം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാണിത്.” ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു, ”ഇവിടെ നടന്ന മൂന്നു ക്ഷേത്രധ്വംസനങ്ങളെപ്പറ്റി എന്തെങ്കിലും തുമ്പ്…..” മുഴുമിയ്‌ക്കാനനുവദിക്കാതെ അദ്ദേഹം പറഞ്ഞു: ക്ഷേത്രം ഭൂരിപക്ഷത്തിന്റെയല്ലേ. അതിന്റെ കാര്യം മുറപോലെ നടക്കും. പള്ളി ന്യൂനപക്ഷത്തിന്റെയാ. അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാ.

ഏറ്റവും പുതിയ അക്രമമായിരുന്ന 72 കാരിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതും മഠത്തില്‍നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നതും. പ്രതികള്‍ സംഘപരിവാരന്മാര്‍ തന്നെയെന്ന കാര്യത്തില്‍ സഭയ്‌ക്കോ ഇടതുപക്ഷത്തിനോ കോണ്‍ഗ്രസിനോ സംശയമുണ്ടായില്ല. അവര്‍ക്കൊന്നേ ആവശ്യമുള്ളൂ; മോദി പ്രസ്താവന നടത്തണം. ഇതുകേട്ടാല്‍ മോദിയാണീ ക്രൂരകൃത്യം ചെയ്തതെന്നു തോന്നിപ്പോവും. ഏതായാലും പ്രതികള്‍ പിടിയിലായി. എല്ലാവരും ബംഗ്ലാദേശി മുസ്ലിങ്ങള്‍. ഇനി, ചില കാര്യങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. പവ്വത്തിലൊ ആലഞ്ചേരിയൊ ആരെങ്കിലും വാതുറക്കണം.

ഒരുപാട് കന്യാസ്ത്രീകള്‍ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാം കോണ്‍വെന്റുകളുടെ മതില്‍ക്കെട്ടിനുള്ളിലാണ് നടന്നിട്ടുള്ളത്. ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചതാണ് അഭയ കൊലക്കേസ്. കോട്ടയത്തുള്ള കോണ്‍വെന്റിലെ കിണറിലാണ് ശവം കിടന്നത്. അതിനെപ്പറ്റി സഭയ്‌ക്ക് മിണ്ടാട്ടമില്ല. മാത്രവുമല്ല പ്രതികളെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതെന്തു ന്യായം?

കൂത്താട്ടുകുളത്തിനടുത്ത് മാറികയിലെ പള്ളിയില്‍ കന്യാസ്ത്രീയുടെ ദേഹത്തില്‍ തിളച്ച എണ്ണയൊഴിച്ചു. തൊലിയഴുകി വസ്ത്രം പോലും ധരിക്കാനാവാത്ത അവസ്ഥയില്‍ അവര്‍ നരകയാതനയനുഭവിച്ചു. ഈ ക്രൂരത ചെയ്തവര്‍ക്കെതിരെ എന്തു നടപടിയെടുത്തു.

പാല വളയ്‌ക്കാട്ടുകുന്ന് ഫ്രാന്‍സി സ്‌കന്‍ക്ലാരിസ്റ്റ് നൊവിഷ്യേറ്റ് ഹൗസിലെ സന്യാസാര്‍ത്ഥിനി, 22 കാരി ബിന്‍സിയുടെ ഘാതകരെ കണ്ടെത്തിയോ?

മുക്കം, കല്ലുരുട്ടി തിരുഹൃദയമഠത്തിലെ ജ്യോതിസ് എന്ന കന്യാസ്ത്രീയുടെ ജഡം മഠത്തിലെ കിണറ്റില്‍ കണ്ടു. 14 വര്‍ഷം കഴിഞ്ഞു. ജ്യോതിസ്സിന്റെ ഘാതകന്‍ ആരാണെന്നു കണ്ടെത്തിയോ?

മുക്കൂട്ടുതറയിലെ സിസ്റ്റര്‍ മേഴ്‌സിയുടെ ഘാതകര്‍ ആരൊക്കെയാണ്?

അടുത്തകാലത്തല്ലേ ഒരു കണ്ണൂര്‍കാരി സഭയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയത്. അവരെ പീഡിപ്പിക്കാനുള്ള മലയാളി വൈദികന്റെ ശ്രമം അവര്‍ എതിര്‍ത്തു തോല്‍പ്പിച്ചു. അതിന്റെ പേരില്‍ അവരെ ഇറ്റലിയിലേക്കു കയറ്റുമതി ചെയ്തു. തിരിച്ചുവന്നപ്പോള്‍ അവരെ മഠത്തില്‍ പ്രവേശിപ്പിച്ചില്ല. നഷ്ടപരിഹാരം കൊടുത്തില്ലെങ്കില്‍ മഠത്തിനുമുമ്പില്‍ നിരാഹാര സത്യഗ്രഹം നടത്തുമെന്ന ഭീഷണിസഭയുടെ മര്‍മത്തില്‍ കൊണ്ടു. 12 ലക്ഷം കൊടുത്ത് തലയൂരി. നഷ്ടപ്പെട്ട മാനംതിരിച്ചെടുക്കാനാവുമോ?

രാത്രി കിടക്കാന്‍ നേരം അന്നന്നത്തെ അപ്പത്തിനു നന്ദിപറയണമെന്നും കര്‍ത്താവിനു സ്തുതി ചൊല്ലണമെന്നുമാണ് അല്‍മായരെ പഠിപ്പിച്ചിട്ടുള്ളത്. ഇടയന്മാര്‍ക്കതൊന്നും പ്രശ്‌നമല്ല. അടുത്തദിവസം ആര്‍എസ്എസിന്റെ മേല്‍ എന്തു ദുരാരോപണം നടത്താമെന്നതാണ് അവരുടെ ചിന്ത.

മതപരിവര്‍ത്തനത്തിലൂടെ മതം വളര്‍ത്താന്‍ മതമുണ്ടായകാലം മുതല്‍ അക്ഷീണം പ്രയത്‌നിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരേ! മത്തായിയുടെ സുവിശേഷം 23-15 നിങ്ങള്‍ വായിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ക്കുവേണ്ടി അതിവിടെ പകര്‍ത്തുന്നു.

ഒരുത്തനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കുവാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങളവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.

ക്രിസ്തുപോലും നിങ്ങള്‍ നടത്തുന്ന മതപരിവര്‍ത്തനത്തില്‍ അസന്തുഷ്ടനായിരുന്നു എന്നു വ്യക്തവുമല്ല. ക്രിസ്തു അരുതെന്നു പറഞ്ഞതു ചെയ്യുന്നത് ക്രിസ്ത്യാനിക്കു ഭൂഷണമോ?

ഘര്‍വാപസിയെ അപലപിക്കുന്ന സഭ ക്രിസ്തുമതത്തിലെ അവാന്തരവിഭാഗങ്ങള്‍ തമ്മില്‍ നടത്തുന്ന പരിവര്‍ത്തനത്തിന് സാക്ഷിയില്ലേ. പെന്തക്കോസ്തുകാര്‍ കിട്ടുന്നവരെയൊക്കെ അവരുടെ കൂട്ടത്തിലേക്കുമാറ്റും. ബ്രസീല്‍ സന്ദര്‍ശനത്തിനിടയില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സങ്കടപ്പെട്ടു, ”ഈ ചെന്നായ്‌ക്കള്‍ എന്റെ ആളുകളെ അവരുടെ കൂട്ടത്തിലേക്കുകൊണ്ടുപോവുകയാണ്.”

ഞങ്ങളുടെ ക്ഷേത്രങ്ങള്‍ തമ്മില്‍ തല്ലാനുള്ള വേദിയല്ല. അവ ആത്മീയകേന്ദ്രങ്ങളാണ്. അതിന്റെ പരിശുദ്ധിയും പരിപാവനതയും ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. ബാവാ-മെത്രാന്‍ കക്ഷികള്‍ തമ്മില്‍ തല്ലു തുടങ്ങിയിട്ടെത്ര കാലമായി! ഇതെന്നെങ്കിലും അവസാനിക്കുമോ? ഭക്തിയുടെ മറവില്‍ സമ്പത്തിനുവേണ്ടിയുള്ള കൂട്ടത്തല്ല്. കടമറ്റംപള്ളിയില്‍ ഒരു വിഭാഗം എതിര്‍ഭാഗത്തെ വികാരിയെ മണിക്കൂറുകള്‍ മുറിയില്‍ പൂട്ടിയിട്ടു. പോലീസ് ലാത്തിച്ചാര്‍ജ്ജു നടത്തിയപ്പോള്‍ പാതിരിമാര്‍ ളോഹയും പൊക്കിപ്പിടിച്ച് ഓടിയ ഓട്ടം ലോകം മുഴുവന്‍ കണ്ടതാണ്. എത്രയെത്ര പാപ്പമാര്‍ കൊല്ലപ്പെട്ടു! ഇങ്ങനെയൊന്നും ഹിന്ദു ചെയ്തിട്ടില്ല, ചെയ്യുകയുമില്ല.

ക്രിസ്തു പറഞ്ഞതൊക്കെ ധിക്കരിച്ചുകൊണ്ട് എങ്ങനെ ക്രിസ്ത്യാനിയാവും. ”ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്കൊരു പിതാവേ ഉളളൂ. സ്വര്‍ഗസ്ഥനായ പിതാവ്” മത്തായിയുടെ സുവിശേഷം 23-9. ഇന്ന് ക്രൈസ്തവസഭകളില്‍ എന്തുമാത്രം പിതാക്കന്മാരുണ്ട്.

നല്ല ക്രിസ്ത്യാനി ആവണമെങ്കില്‍ ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സത്ത ഉള്‍ക്കൊള്ളണം. അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തണം. അങ്ങനെ അല്‍മായക്ക് മാതൃകയാവണം. മറ്റുള്ളവരെ കുറ്റം പറയുന്നതു നിര്‍ത്തി ആത്മപരിശോധന നടത്തണം. വൃത്തിയുള്ള കണ്ണാടിയിലേ പ്രതിഛായ നന്നാവൂ. ശുദ്ധമായ മനസ്സിലേ ദൈവസ്‌നേഹം പ്രതിഫലിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.