ന്യൂദല്‍ഹി: മലയാളി ഗോള്‍ കീപ്പര്‍ പി. ആര്‍. ശ്രീജേഷ് അടക്കം പതിനൊന്നു താരങ്ങളെ ഹോക്കി ഇന്ത്യ അര്‍ജുന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു.
ഡാനിഷ് മുജ്തബ, ധരംവീര്‍ സിങ്, വി.ആര്‍. രഘുനാഥ്, എസ്. വി. സുനില്‍ എന്നിവര്‍ ശ്രീജേഷിനു പുറമെ ശുപാര്‍ശ ചെയ്യപ്പെട്ട മറ്റു പുരുഷ താരങ്ങള്‍.
അസുന്ത ലാക്ര, ദീപിക, റാണി, റിതു റാണി, സുശീല ചാനു, വന്ദന കതാരിയ എന്നിവര്‍ പട്ടികയില്‍ ഇടംനേടിയ വനിതകള്‍. ഇതുകൂടാതെ ഇന്ത്യന്‍ ടീം ക്യാപ്ടന്‍ സര്‍ദാര്‍ സിങ്ങിനെ ഖേല്‍രത്‌ന പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
















