Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടൂറിനില്‍ റയലിന് മരണക്കച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2015, 10:07 pm IST
inSports

ടൂറിന്‍: ഇറ്റാലിയന്‍ മണ്ണില്‍ വിജയക്കൊടി നാട്ടാന്‍ ചെന്ന നിലവിലെ ചാമ്പ്യന്‍ റയല്‍ മാഡ്രിഡിന്റെ കണ്ണീരോടെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി ഫൈനല്‍ റൗണ്ടിന് തുടക്കം. ആദ്യ പാദത്തില്‍ ടൂറിനിലെ സ്പാനിഷ് വിരുന്നുകാരെ യുവന്റസ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചു. അല്‍വാരോ മൊറാട്ട, കാര്‍ലോസ് ടെവസ് എന്നിവര്‍ യുവന്റസിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന ഗോളുകള്‍ക്ക് പിറവികൊടുത്തു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന് അതിനിര്‍ണായക എവേ ഗോള്‍ സമ്മാനിച്ചു.

ഗാരെത് ബെയ്‌ലിന്റെ നിറംമങ്ങല്‍ പിന്നെ ഗോളി ഇകെര്‍ കസിയസിന്റെ പിഴവുകള്‍ റയലിന്റെ തോല്‍വിയുടെ പ്രധാനകാരണങ്ങള്‍ ഇവയെന്നു പറയാം. മറുവശത്ത് ജിയാന്‍ലൂഗി ബഫണ്‍ യുവന്റസ് വലയ്‌ക്കു കഴുകന്‍ കണ്ണുകളുമായി കാവല്‍നിന്നു. ജോര്‍ജിയോ ചെല്ലിനിയപ്പോലുള്ള അധ്വാനശീലര്‍ ഉള്‍പ്പെട്ട പ്രതിരോധനിരയും സീരി എ ചാമ്പ്യന്‍മാരെ ജയത്തിലേക്ക് എടുത്തുയര്‍ത്തി.

സ്വന്തം മൈതാനത്തില്‍ തിളക്കമുള്ള തുടക്കം തന്നെ യുവന്റസിന് ലഭിച്ചു. കസിയസിന്റെ ദുര്‍ബലമായ ക്ലിയറന്‍സ് അര്‍ട്ടൂറോ വിദാലിനെ ഗോളിനടുത്തെത്തിച്ചു. മൊറാട്ടയുടെ ലോബിനോടും കസിയസിന്റെ പ്രതികരണം അശ്രദ്ധം. എട്ടാം മിനിറ്റില്‍ കസിയസിന്റെ പിഴവ് റയലിനെ ശരിക്കു ശിക്ഷിച്ചുകളഞ്ഞു. ടെവസിന്റെ നിലംപറ്റിയുള്ള ക്രോസ് തട്ടിയകറ്റാനെ കസിയസിനു സാധിച്ചുള്ളു. റീബൗണ്ട് പിടിച്ച മൊറാട്ട ലക്ഷ്യംകണ്ടു (1-0).

ഗോള്‍ വീണതോടെ റയല്‍ ഉണര്‍ന്നു. ടോണി ക്രൂസിന്റെ നല്ലൊരു ഡ്രൈവ് തടുക്കാന്‍ ബഫണിന് അല്‍പ്പം ആയാസപ്പേടേണ്ടിവന്നു. ക്രിസ്റ്റ്യാനോയുടെ ഇടംകാലന്‍ ഷോട്ടും പുറത്തേക്കുപോയി. ഒടുവില്‍ റയലിന്റെ സമ്മര്‍ദ്ദത്തിന് ഫലം ലഭിച്ചു. 27-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന്റെ ക്രോസ് സിആര്‍7 ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ വലയിലാക്കി (1-1).

ഒന്നാം പകുതി അന്ത്യത്തോടടുക്കവെ ലീഡ് ഉയര്‍ത്താന്‍ റയലിന് അവസരം കിട്ടിയതാണ്. എന്നാല്‍ ഇസ്‌കോയുടെ ക്രോസില്‍ റോഡ്രിഗസിന്റെ ഹെഡ്ഡറിന് ക്രോസ് ബാര്‍ വിഘാതം സൃഷ്ടിച്ചു. ആ സമയം ബഫണ്‍ സ്ഥാനംതെറ്റി നില്‍ക്കുകയായിരുന്നു.

രണ്ടാം പകുതി അലസവും അലക്ഷ്യവുമായ നീക്കങ്ങളോടെ തുടങ്ങി. 57-ാം മിനിറ്റില്‍ തിരക്കഥയില്‍ ചെറിയൊരു മാറ്റം. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി കുതിച്ച യുവന്റസ് സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസിനെ തടയാന്‍ ഡാനി കര്‍വാജല്‍ പരുക്കന്‍ അടവു പുറത്തെടുത്തു. റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് തുറിച്ചുനോക്കി. കിക്കെടുത്ത ടെവസ് നിഷ്പ്രയാസം കസിയസിനെ കീഴടക്കി (2-1).

പിന്നെ സമനിലയ്‌ക്കായി റയല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടതു പാര്‍ശ്വത്തില്‍ നിന്ന് റോഡ്രിഗസ് നല്‍കിയ ക്രോസിന് പൂര്‍ണതയേകാന്‍ ക്രിസ്റ്റിയാനോയ്‌ക്ക് കഴിഞ്ഞില്ല. യുവന്റസിന്റെ ഫെര്‍ണാണ്ടോ ലോറന്റെയുടെ ഹെഡ്ഡര്‍ കസിയസ് കൈയിലൊതുക്കുമ്പോള്‍ ഫൈനല്‍ വിസില്‍.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.