മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ടീമിനെയാകെ പഴിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്‍ ജെപി ഡുമിനി.
മുംബൈ വേദിയായി ഞായറാഴ്ച രാത്രി നടന്ന മുഖാമുഖത്തില്‍ 14 റണ്‍സിനാണ് ഡെവിള്‍സ് തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് അജിന്‍ക്യ രഹാനെ (91 നോട്ടൗട്ട്), കരുണ്‍ നായര്‍ (61) എന്നിവരുടെ മികവില്‍ 2ന് 189 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി 7ന് 175ല്‍ ചുരുണ്ടുകൂടി.
ഡുമിനി (56) മാത്രമേ തിളങ്ങിയുള്ളു. രഹാനെയെ രണ്ടു തവണയും കരുണിനെ ഒരുവട്ടവും വിട്ടുകളഞ്ഞ ഡല്‍ഹി ഫീല്‍ഡര്‍മാരും മത്സരം കളഞ്ഞുകുളിക്കുന്നതിന് കാരണക്കാരായി.
നമ്മള്‍ നന്നായി പന്തെറിഞ്ഞെന്നു കരുതുന്നില്ല. ഫില്‍ഡിങ്ങിലും സ്വയം കുഴിതോണ്ടി. ക്യാച്ചുകള്‍ കൈവിട്ടെന്നു മാത്രമല്ല ശരീരഭാഷയും മോശമായി. വിജയതൃഷ്ണയില്ലായിരുന്നു, ഡുമിനി പറഞ്ഞു.
ഇനിയും അഞ്ച് മത്സരങ്ങള്‍ അവശേഷിക്കുന്നു. മുന്നോട്ടു കുതിക്കാനുള്ള എല്ലാ വിഭവങ്ങളും ടീമിനുണ്ട്. പ്ലേ ഓഫില്‍ എത്തണമെങ്കില്‍ സ്ഥിരതവേണം. അസ്ഥിരതയ്‌ക്ക് കാരണം കണ്ടെത്താനാവുന്നില്ലെന്നും ഡുമിനി കൂട്ടിച്ചേര്‍ത്തു.
















