മ്യൂണിച്ച്: ലോക മൂന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയ്‌ക്ക് കരിയറിലെ ആദ്യ ക്ലേ കോര്‍ട്ട് ടെന്നീസ് കിരീടം. മ്യൂണിച്ച് എടിപി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മുറെ തോല്‍പ്പിച്ചത് ജര്‍മ്മനിയുടെ ഫിലിപ്പ് കോള്‍ഷ്രൈബറെ, സ്‌കോര്‍: 7-6, 5-7, 7-6.
സ്വന്തം കാണികളുടെ മുന്നില്‍ മുറെയെ വിറപ്പിച്ചശേഷം കോള്‍ഷ്രൈബര്‍ റാക്കറ്റ് താഴ്‌ത്തുകയായിരുന്നു. ഫ്രഞ്ച് ഓപ്പണിനു മുന്നോടിയായി ആത്മവിശ്വാസം ഉയര്‍ത്താനും മുറെയെ ജയം സഹായിച്ചു. 1976നുശേഷം ക്ലേ കോര്‍ട്ട് ട്രോഫി കരസ്ഥമാക്കുന്ന ആദ്യ ബ്രിട്ടീഷുകാരനും മുറെ തന്നെ. ഇംഗ്ലണ്ടിന്റെ ക്രിസ്റ്റഫര്‍ മോട്ട്‌റാമാണ് മുറെയ്‌ക്ക് മുന്‍പ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയയാള്‍.
















