Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘എന്നും എപ്പോഴും’ ഹിന്ദുനിന്ദ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 01:51 am IST
in Vicharam

‘എന്നും എപ്പോഴും’ എന്ന സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ഹിന്ദുക്കളെയും ഹിന്ദുസംസ്‌കാരത്തേയും നിന്ദിക്കുന്ന സീന്‍ കണ്ടതോര്‍മ വന്നൂ എസ്.രമേശന്‍ നായരുടെ ഏപ്രില്‍ 20-21 തീയതികളില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച ലേഖനം വായിച്ചപ്പോള്‍.

വളരെ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടവസാനം പ്രിയപ്പെട്ട താരജോഡികളായ ലാലേട്ടന്റേയും മഞ്ജുവാര്യരുടേയും അഭിനയത്തികവ് കാണാന്‍, ആളൊന്നുക്ക് 200 രൂപയുടെ ടിക്കറ്റ് എടുത്ത് സകുടുംബം തിയേറ്ററിലെത്തി, 20 രൂപയുടെ ദാഹിച്ച ഫ്രൂട്ടി 100 രൂപക്ക് വാങ്ങി ദാഹം തീര്‍ത്തതിനുശേഷം ചാരിയിരുന്ന് വലിയ 77 എംഎം സ്‌ക്രീനില്‍ സിനിമ ചലിച്ചു തുടങ്ങിയപ്പോള്‍, പ്രഥമ സീനില്‍ത്തന്നെ കണ്ട കാഴ്ച എന്നെ ദുഃഖിതയാക്കി.

നമ്മളൊക്കെ ഗുരുവായൂരിലും മറ്റും പോയാല്‍ പുലര്‍ച്ചെ രണ്ടരക്ക് കുളിച്ച് മനസ്സും ശരീരവും കഴിയുന്നത്ര ശുദ്ധിവരുത്തി ക്യൂവില്‍ കാത്തുകാത്തുനിന്നട്ടവസാനം ഭഗവാനെ ഒരു നോക്കുകണ്ട് കണ്ണുകള്‍ നിറയുമ്പോള്‍ പ്രസാദമായിക്കിട്ടുന്ന കളഭം ലാലേട്ടന്‍ പല്ലുപോലും തേക്കാത്ത നെറ്റിയില്‍ തൊട്ട് അഭിനയം കാഴ്ചവച്ചപ്പോള്‍ എന്റെ കണ്ണിന്റെ കാഴ്ചപോയി. സന്തോഷവും നിലച്ചു. ഹിന്ദുക്കളായ സംവിധായകനും അഭിനേതാവും സംസ്‌കാരത്തെ അവഹേളിക്കുന്ന ഈ സ്‌ക്രിപ്റ്റു വായിച്ചപ്പോള്‍ ഈ സീന്‍ വേണ്ടെന്നുവക്കാമായിരുന്നില്ലേ.

പോരാത്തതിന് മറ്റൊരു സീനില്‍ ”അണ്ണാ കരുണയും സ്‌നേഹവുമാണ് ഞങ്ങളുടെ ബൈബിള്‍ പഠിപ്പിക്കുന്നത്. അണ്ണന്റെ ഗീതയില്‍ മുഴുവനും വൈലന്‍സാണല്ലേ?” അനവസരത്തില്‍ ചേര്‍ത്ത ഈ സംഭാഷണം ‘ഗീത’ എന്ന മഹദ്ഗ്രന്ഥത്തെ താഴ്‌ത്തിക്കെട്ടാനും അപകീര്‍ത്തിപ്പെടുത്താനും അല്ലാതെ മറ്റെന്തിനാണ്? ഈ ഒരൊറ്റ സംഭാഷണം ഹിന്ദുസമൂഹത്തെ മുഴുവന്‍ അവഹേളിക്കാന്‍ പര്യാപ്തമായി എന്നതിനു സംശയമേയില്ല.

ഇത്തരം സംഭാഷണങ്ങളും സീനുകളും മറ്റു സമുദായങ്ങളും സീനുകളും മറ്റുസമുദായങ്ങളെപറ്റി ആയിരുന്നെങ്കില്‍ അതൊരു അന്തര്‍ദ്ദേശീയ ചര്‍ച്ചക്കു വിഷയമാകുമായിരുന്നു.

അസംഘടിതരായ ഓരോ ഹിന്ദുവും പലതവണ വായിച്ചിരിക്കേണ്ട ഈ ലേഖനം എഴുതിയ എസ്.രമേശന്‍ നായര്‍ക്കും പ്രസിദ്ധീകരിച്ച ജന്മഭൂമിക്കും അഭിനന്ദനം.

കല്‍പനാ ഗണപതി, ഇടപ്പള്ളി, കൊച്ചി

വാക്‌സിനേഷന്‍ ഹാനികരമല്ല

ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപത്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എല്‍.അനില്‍കുമാര്‍, വാക്‌സിനേഷന്‍ എടുത്ത കുട്ടികള്‍ക്ക് ഓട്ടിസവും മറ്റ് തലച്ചോര്‍ സംബന്ധിയായ തകരാറുകളും ഉണ്ടാകുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നത്, വസ്തുതകള്‍ക്ക് നിരക്കാത്തതും തികച്ചും തെറ്റിദ്ധാരണാജനകവുമാണ്. വാക്‌സിനേഷന്‍ മൂലം കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാവുന്നു എന്ന് ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഒരിടത്തും ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ല. ആധുനിക വൈദ്യശാസ്ത്രത്തെയും മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരേയും (പ്രത്യേകിച്ച് പീഡിയാട്രീഷന്മാരെ) ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)യെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെയുമെല്ലാം കരിവാരിതേയ്‌ക്കാനുള്ള, ഗൂഢാലോചനയുടെ ഫലമായി പുറത്തിറക്കിയ ഒരു ‘ഹിമാലയന്‍ നുണ’ മാത്രമാണീ പ്രസ്താവന.

ഡബ്ല്യുഎച്ച്ഒ നിര്‍ദ്ദേശപ്രകാരമുള്ള വാക്‌സിനേഷന്‍ ഷെഡ്യൂള്‍ അനുസരിച്ച് കൊടുക്കുന്ന വാക്‌സിനുകളെല്ലാം അതീവസുരക്ഷിതമാണ്. വാക്‌സിനേഷന്‍മൂലം ലക്ഷക്കണക്കിന് കുട്ടികള്‍ മരണത്തില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഉദാ: പോളിയോ. തുടര്‍ച്ചയായ പോളിയോവാക്‌സിനേഷനും പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനുംമൂലം ഇന്ത്യ മൂന്ന് വര്‍ഷമായി പോളിയോരഹിതമാണ്. വാക്‌സിനേഷന്‍ മാത്രമാണ് രോഗങ്ങളെ പ്രതിരോധിക്കുന്നത്, അല്ലാതെ ഹോമിയോ മരുന്നകളല്ല.

ഡോ.ടി.ജോണ്‍ ജോര്‍ജ് എംഡി, ഐഎംഎ മധ്യകേരള, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം.

അനീഷിന്റെ കൊലയ്‌ക്ക് ഉത്തരവാദികള്‍

മലപ്പുറം മുന്നിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന കെ.കെ.അനീഷിന്റെ മരണത്തിനു ഒട്ടേറെ ഉത്തരവാദികളുണ്ട്. സ്‌കൂള്‍ മാനേജര്‍, പ്രധാനദ്ധ്യാപിക, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ സ്‌കൂളിലെ പ്യൂണ്‍ എന്നിവരെല്ലാം ഒരുതരത്തില്‍ അതിലുള്‍പ്പെടുന്നു.

സ്‌കൂളിലെ പ്യൂണിനെ മരപ്പലകകൊണ്ട് തലയ്‌ക്കടിച്ച് മുറിവേല്‍പ്പിച്ചു എന്ന അനീഷിനെതിരായുള്ള പരാതിയിലായിരുന്നു മാനേജര്‍ അനീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രധാനാദ്ധ്യാപികയും അത് അംഗീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അതിന് അടിവരയിട്ടു. എല്ലാത്തിനും പ്രധാന തെളിവ് ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിയിലെ ഡോ.എം.എ.കോയ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു.

തലയില്‍ ഏറെ നീളത്തിലും ആഴത്തിലുമുള്ള മുറിവ് പ്യൂണിന് പറ്റിയെന്ന് ഡോ.കോയ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് അനീഷിന്റെ സസ്‌പെന്‍ഷനും അതുകാരണം അനുഭവിച്ച പീഡനങ്ങള്‍ക്കും തുടര്‍ന്നുള്ള മരണത്തിനും മുഖ്യകാരണം. എന്നാല്‍ പ്യൂണിനെ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചപ്പോള്‍ തലയില്‍ ഒരു പോറല്‍പോലും പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നു.

ഡോ.കോയ മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായി കോഴവാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു. അദ്ദേഹമാണ് അനീഷ് മാഷിന്റെ മരണത്തില്‍ ഒന്നാംപ്രതി. ഈ ഡോക്ടര്‍ക്കുവേണ്ടി ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര, സംസ്ഥാന കമ്മറ്റി ശബ്ദമുയര്‍ത്തിയത് ഹീനമായി നടപടിയായി. സംഘടനയില്‍ മനുഷ്യത്വമുള്ളവരാരും ഇല്ലേ?

രാമചന്ദ്രന്‍ പാണ്ടിക്കാട്, മഞ്ചേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.