മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ നാലാം സ്ഥാനത്തുള്ള വലന്‍സിയക്ക് നാല് ഗോള്‍ വിജയം. തിങ്കളാഴ്ച രാത്രി നടന്ന കൡയില്‍ ഗ്രനാഡ എഫ്‌സിയെയാണ് വലന്‍സലി തകര്‍ത്തത്.
വിജയത്തോടെ 33 കളികളില്‍ നിന്ന് 68 പോയിന്റായി വലന്‍സിയക്ക്. നാലാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍ അത്‌ലറ്റികോയേക്കാള്‍ നാല് പോയിന്റ് മാത്രം പിന്നിലാണ് വലന്‍സിയ.
ഗ്രനാഡക്കെതിരായ കളിയില്‍ 16-ാം മിനിറ്റില്‍ ഫ്യൂഗോ മാര്‍ട്ടിനസിലൂടെയാണ് വലന്‍സിയ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്.
പിന്നീട് 40-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഡാനിയേല പരേജോയും 85-ാം മിനിറ്റില്‍ ഫെഗൗലിയും മൂന്നു മിനിറ്റിനുശേഷം ആല്‍വാരോ നെഗ്രഡോയും ലക്ഷ്യം കണ്ടതോടെ വലന്‍സിയയുടെ ഗോള്‍ മഴ പൂര്‍ത്തിയായി.
















