Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബയേണ്‍ മ്യൂണിക്കിന് ഹാട്രിക്ക് കിരീടം ജര്‍മ്മനിയില്‍ ബയേണ്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 08:20 pm IST
inSports

മ്യൂണിക്ക്: ജര്‍മ്മന്‍ ബുന്ദസ് ലീഗയില്‍ ഇത്തവണയും കിരീടം ബയേണ്‍ മ്യൂണിക്കിനുതന്നെ. നാല് മത്സരങ്ങള്‍ ലീഗില്‍ ബാക്കിനില്‍ക്കേ 30 കളികളില്‍ നിന്ന് 76 പോയിന്റുമായാണ് ബയേണ്‍ ബുന്ദസ് ലീഗ് കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം തവണയും ചരിത്രത്തിലെ 25-ാം കിരീടവുമാണ് ബയേണ്‍ സ്വന്തമാക്കിയത്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ വോള്‍വ്‌സ്ബര്‍ഗിനെ ബൊറൂസ്സിയ മൊണ്‍ചെന്‍ഗ്ലാഡ്ബാക് തോല്‍പ്പിച്ചതോടെയാണ് ബയേണിന് കിരീടം സ്വന്തമായത്. ശനിയാഴ്ച ബയേണ്‍ 1-0ന് ഹെര്‍ത്ത ബെര്‍ലിനെ കീഴടക്കിയിരുന്നു. 30 കളികളില്‍ നിന്ന് 61 പോയിന്റുള്ള വോള്‍വ്‌സിന് അവശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ജയിച്ചാലും ബയേണിനേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലേ എത്താന്‍ കഴിയൂ.

2014-15 സീസണില്‍ ലീഗില്‍ കളിച്ച 30 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന്‍ കീഴില്‍ കളിച്ച ബയേണ്‍ മ്യൂണിച്ച് പരാജയപ്പെട്ടത്. വോള്‍വ്‌സിനോടും ബൊറൂസ്സിയ മോണ്‍ചെന്‍ഗ്ലാഡ് ബാക്കിനോടുമായിരുന്നു പരാജയം. നാല് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ 24 എണ്ണത്തില്‍ ബയേണ്‍ വെന്നിക്കൊടി പാറിച്ചു. 30 കളികളില്‍ നിന്ന് ബയേണ്‍ മ്യൂണിക്ക് 77 തവണ എതിര്‍വല കുലുക്കിയപ്പോള്‍ വഴങ്ങിയത് 13 എണ്ണം മാത്രമാണ്.

മുന്‍ ബാഴ്‌സലോണ കോച്ച് പെപ്പ് ഗാര്‍ഡിയോള പരിശീലകനായതിനുശേഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് ബയേണ്‍ ലീഗ് ചാമ്പ്യന്മാരാകുന്നത്. 2012-13 സീസണിലെപോലെ ഇത്തവണയും മൂന്ന് കിരീടങ്ങളാണ് ബയേണ്‍ ലക്ഷ്യംവെക്കുന്നത്. അതില്‍ ആദ്യത്തേത് സ്വന്തമായിക്കഴിഞ്ഞു.ഇനി അവരുടെ ലക്ഷ്യം ചാമ്പ്യന്‍സ് ലീഗും ജര്‍മ്മന്‍ ലീഗ് കപ്പുമാണ്. ഈ രണ്ടിന്റെയും സെമിയില്‍ അവര്‍ ഇടംപിടിച്ചിട്ടുമുണ്ട്.

ആര്യന്‍ റോബന്‍, തോമസ് മുള്ളര്‍, ഷ്വെയ്ന്‍സ്റ്റീഗര്‍, റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, ഫ്രാങ്ക് റിബറി, മരിയോ ഗോട്‌സെ തുടങ്ങിയ സൂപ്പര്‍താരനിരയുണ്ടായിട്ടും ഇവരില്‍ പലരുടെയും പരിക്ക് ടീമിനെ വലച്ചു. എങ്കിലും ബുന്ദസ് ലിഗ പകുതിവഴി പിന്നിട്ടപ്പോള്‍ത്തന്നെ ബയേണ്‍ ഇത്തവണയും കിരീടം ചൂടുമെന്ന് ഉറപ്പായിരുന്നു. എതിരാളികളാകുമെന്ന് കരുതപ്പെട്ടിരുന്ന ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് താളം കണ്ടെത്താന്‍ കഴിയാതെ ഏറെ പിന്നോട്ടുപോയതും ബയേണിന് തുണയായി.

ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന്‍ കീഴില്‍ ബയേണ്‍ 101 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇതില്‍ 78 എണ്ണത്തില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ പരാജയപ്പെട്ടത് 11 കളികളില്‍ മാത്രം. 12 എണ്ണം സമനിലയില്‍ കലാശിച്ചു. ഗ്വാര്‍ഡിയോളയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ ലീഗ് കപ്പ്, 2013ലെ യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയും ബയേണ്‍ നേടിയിട്ടുണ്ട്.

ചെല്‍സിക്ക്  സമനിലക്കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന ചെല്‍സിക്ക് സമനിലക്കുരുക്ക്.  ഞായറാഴ്ച രാത്രി ആഴ്‌സണലാണ് ക്ലാസ്സിക്ക് പോരാട്ടത്തില്‍ ദി ബ്ലൂസിനെ സമനിലയില്‍ തളച്ചത്.

ആഴ്‌സണലിന്റെ ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. കളി സമനിലയില്‍ കലാശിച്ചെങ്കിലും 33 കളിയില്‍ നിന്ന് 77 പോയിന്റുകളുമായി ചെല്‍സി ഒരു ഇടവേളക്കുശേഷം കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്. 34 കളികളില്‍ നിന്ന് 67 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 33 കളികളില്‍ നിന്ന് ആഴ്‌സണലിനും 67 പോയിന്റുകളുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ മൂന്നാം സ്ഥാനത്താണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.