ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടുള്ള തോല്‍വിക്കുകാരണം ക്യാച്ചുകള്‍ കൈവിട്ടതാണെന്ന് കിങ്സ് ഇലവന് പഞ്ചാബ് കോച്ച് സഞ്ജയ് ബാംഗര്‍. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ 97 റണ്‍സിനായിരുന്നു കിങ്സ് ഇലവന്റെ തോല്‍വി.
ബ്രണ്ടന്‍ മക്കല്ലം (66), നായകന് എം.എസ്. ധോണി (41 നോട്ടൗട്ട്) എന്നിവരുടെ ബലത്തില്‍ ചെന്നൈ 3 വിക്കറ്റിന് 192 എടുത്തപ്പോള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബലികഴിച്ച് വെറും 95 റണ്‍സ് സ്കോര്‍ ചെയ്യാനേ പഞ്ചാബിനു സാധിച്ചുള്ളു. പഞ്ചാബി നിരയില്‍ മുരളി വിജയ് (34) മാത്രം ഭേദപ്പെട്ട കളി പുറത്തെടുത്തു. ചെന്നൈയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ മൂന്ന് ഇരകളെ കണ്ടെത്തി. ആര്. അശ്വിനും ആശിഷ് നെഹ്റയും രണ്ടുപേരെ വീതം മടക്കി.
ചെന്നൈയെപ്പോലൊരു ടീമിനെ നേരിടുമ്പോള്‍ ബൗളര്‍മാര്‍ക്ക് ഏറെ പിന്തുണയ്ക്കണം. മക്കല്ലത്തെയും സുരേഷ് റെയ്നയെയും പോലുള്ളവരുടെ ക്യാച്ചുകള്‍ കൈവിട്ടാല്‍ കുഴപ്പം വിളിച്ചുവരുത്തുകയാണെന്നേ പറയാന്‍ പറ്റൂ. രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ പിച്ച് കൂടുതലായി ടേണ്‍ ചെയ്തു, ബാംഗര്‍ പറഞ്ഞു.
പോയിന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനത്തുള്ള ടീമുകളൊഴിച്ചാല് മറ്റുള്ളവര്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. ആറു ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യതകള്‍ അവശേഷിക്കുന്നു. നമ്മള് ആത്മവിശ്വാസത്തിലാണ്. ആദ്യ നാലു സംഘങ്ങളില്‍ ഒന്നാകാനാവുമെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.
















