ന്യൂയോര്‍ക്ക്: ഡിസ്കസ് ത്രോയിലെ ഇന്ത്യന്‍ സൂപ്പര്‍ താരം വികാസ് ഗൗഡ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടി. അമേരിക്കയിലെ സാന്‍ ഡീഗോ സെന്റര്‍ വേദിയായ മത്സരത്തില്‍ 65.25 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് വികാസ് യോഗ്യത ഉറപ്പിച്ചത്. 65 മീറ്ററാണ് യോഗ്യതാ മാനദണ്ഡം.
20 താരങ്ങള്‍ വികാസിനൊപ്പം പോരാടാനുണ്ടായിരുന്നു. ബീജിങ്ങിലാണ് ഇക്കുറി ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. അതിനുമുന്‍പ് അഞ്ചോ ആറോ മീറ്റുകളില്ക്കൂടി വികാസ് മാറ്റുരയ്ക്കും.
എന്റെ രണ്ടാമത്തെ മത്സരം മാത്രമായിരുന്നു ഇത്. സീസണിന്റെ തുടക്കത്തില്‍ തന്നെ യോഗ്യത നേടാനായതില്‍ സന്തോഷം. ലോക ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനമല്ലാതെ മറ്റൊന്നും മുന്നിലില്ല, വികാസ് പറഞ്ഞു. വുഹാനിലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഷാങ്ഹായ് ഡയമണ്ട് ലീഗിലും പങ്കെടുക്കുമെന്നും വികാസ് കൂട്ടിച്ചേര്‍ത്തു.
















