Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കളിയച്ഛനു പ്രദര്‍ശനാനുമതി നിഷേധിക്കുന്ന നടപടി വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 09:50 am IST
inEntertainment

തിരുവനന്തപുരം: പ്രമുഖ കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആധാരമാക്കി നിര്‍മിച്ച കളിയച്ഛന്‍ എന്ന സിനിമയ്‌ക്കു മൂന്നുവര്‍ഷമായിട്ടും റിലീസ് അനുമതി നല്‍കാത്ത നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(എന്‍എഫ്ഡിസി) നടപടി വിവാദമാകുന്നു.

യുപിഎ സര്‍ക്കാര്‍ നിയമിച്ച എന്‍എഫ്ഡിസി ഭരണസമിതിയുടെ അവഗണനയ്‌ക്കു ഏറ്റവും ഒടുവില്‍ ഇരയായിരിക്കുന്ന മലയാള ചിത്രമാണ് സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കളിയച്ഛന്‍. പാലക്കാട് സ്വദേശി ഫാറൂഖ് അബ്ദുറഹ്മാന്റെ കന്നി സംവിധാന സംരംഭമായ കളിയച്ഛനില്‍ മനോജ് കെ.ജയനാണു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

2011 ഒക്ടോബറില്‍ 2.20 കോടി ചിത്രത്തിനായി എന്‍എഫ്ഡിസി അനുവദിച്ചിരുന്നു. എന്നാല്‍ അനുവദിച്ച തുകയില്‍നിന്നും 1.85 കോടി മാത്രം ചെലവഴിച്ചു 2012 ആഗസ്‌റ്റോടെ ചിത്രീകരണം പൂര്‍ത്തിയാക്കി ബാക്കി തുക കോര്‍പ്പറേഷനു തിരിച്ചടച്ചു. എന്നാല്‍ നാളിതുവരെ ചിത്രത്തിനു റിലീസ് അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ ഇതോടൊപ്പം തുക അനുവദിച്ച ഹിന്ദി, ഗുജറാത്തി സിനിമകളെല്ലാം റിലീസ് ചെയ്തു.

2012 ല്‍ മികച്ച നവാഗത സംവിധായകനും മികച്ച സഹനടനും മികച്ച സംഗീത സംവിധായകനും(ബിജിബാല്‍) അടക്കം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ കളിയച്ഛന് അതേവര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. അംഗീകാരങ്ങളുടെ പെരുമയില്‍ നില്‍ക്കുമ്പോള്‍തന്നെ റിലീസ് അനുവദിക്കണമെന്നാവശ്യപ്പെട്ടു നിരവധി തവണ എന്‍എഫ്ഡിസിയെ സമീപിച്ചിട്ടും അനുകൂല പ്രതികരണമുണ്ടായില്ലെന്നു സംവിധായകന്‍ ഫാറൂഖ് അബ്ദുറഹ്മാന്‍ പറഞ്ഞു.

ചിത്രം വിദേശ ചലച്ചിത്ര മേളകളിലേക്കു അയക്കണമെന്നാവശ്യപ്പെട്ടിട്ടും എന്‍എഫ്ഡിസി തയ്യാറായില്ല. ഈ കാലയളവില്‍ മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ കളിയച്ഛനു സാറ്റലൈറ്റ് അവകാശമായി 1.50 കോടി നല്‍കാമെന്നും അറിയിച്ചിരുന്നു. ഈ തുക ലഭിച്ചാല്‍ തന്നെ ബാക്കി 35ലക്ഷം രൂപ തീയേറ്റര്‍ കളക്ഷനായി നേടി എന്‍എഫ്ഡിസിക്കു മുടക്കുമുതല്‍ തിരിച്ചുപിടിക്കാമായിരുന്നു. റിലീസ് അനുവദിക്കാതിരുന്നതോടെ സര്‍ക്കാര്‍ ഖജനാവില്‍നിന്നു മുടക്കിയ തുക ഫലത്തില്‍ പാഴായി.

പി.കുഞ്ഞിരാമന്‍നായരുടെ ജീവിതത്തെ ആധാരമാക്കിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന ചലച്ചിത്ര, സാംസ്‌കാരിക വകുപ്പ് മന്ത്രിമാരോടു അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാറും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണനും പറഞ്ഞു. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖല ഒറ്റക്കെട്ടായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

കളിയച്ഛനു റിലീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാമ്പയിന്റെ ഭാഗമായി എന്‍എഫ്ഡിസിക്കു നാലായിരത്തിലധികംപേര്‍ ഇമെയില്‍ അയച്ചിട്ടുണ്ട്. ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, നാഷണല്‍ ഫിലിം ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഇതുവരെ എന്‍എഫ്ഡിസി ഭരണസമിതി പുനഃസംഘടിപ്പിച്ചിട്ടില്ല.

ഏറ്റവും കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായിട്ടും കേരളത്തോട് തികഞ്ഞ അവഗണനയാണ് എന്‍എഫ്ഡിസി പുലര്‍ത്തുന്നത്. കേരളത്തില്‍ നിന്നും വര്‍ഷങ്ങളായി ഒരംഗം പോലും എന്‍എഫ്ഡിസിയിലില്ല.

ഉത്തരേന്ത്യന്‍ ലോബിയുടെ അവഗണന കാരണം കളിയച്ഛനു ശേഷം ഒരു മലയാള സിനിമയെപോലും എന്‍എഫ്ഡിസി സഹായിച്ചിട്ടില്ല. എന്‍എഫ്ഡിസിയുടെ നിലപാട് മൂലം അഞ്ജലീമേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരുവിന്റെ റിലീസും പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ വാങ്ങിയ തുക മടക്കി നല്‍കിയശേഷമാണ് അഞ്ജലീമേനോന്‍ മഞ്ചാടിക്കുരു റിലീസ് ചെയ്തത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.