ബാഴ്സലോണ: നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ കെയ് നിഷികോരി ബാഴ്സലോണ ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലില്‍.
അവസാന എട്ടില്‍ സ്പെയ്നിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റയെ നിഷികോരി 6-2, 3-6, 6-1ന് അതിജീവിച്ചു. റാഫേല്‍ നദാലിന്റെ പുറത്താകല്‍ ഇക്കുറിയും നിഷികോരിയുടെ കിരീട സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടാം സെറ്റില്‍ പതറിയെങ്കിലും നിര്‍ണായക അവസാന സെറ്റില്‍ മികച്ച ടെന്നീസിലൂടെ നിഷികോരി ജയം റാഞ്ചിയെടുത്തു.
















