ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രസംഗത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയെന്ന് പോലീസ് എഫ്‌ഐആര്‍.
ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ ഗജേന്ദ്ര സിങ്ങിനെ പിന്തിരിപ്പിക്കാതെ ആം ആദ്മി പ്രവര്‍ത്തകര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിങ്ങിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നില്ലെന്നും കമ്മിഷണര്‍ ബി.എസ്. ബസ്സി പറഞ്ഞു.
ദല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്നും ബസ്സി കൂട്ടിച്ചേര്‍ത്തു.
റാലിയില്‍ പങ്കെടുക്കാന്‍ നിരവധിപ്പേര്‍ എത്തുമെന്നതിനാല്‍ സ്ഥലം മാറ്റണമെന്ന് പൊലീസ് ആം ആദ്മി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഎപി നേതൃത്വം അതിനു തയാറായില്ലെന്നും ബസ്സി വ്യക്തമാക്കി.
ഇതിനായി പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ക്കെതിരേയാണു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആലോചിക്കുന്നതെന്നു പോലീസ് വ്യക്തമാക്കി.
















