ന്യൂദല്‍ഹി: 57 ദിവസത്തെ അവധിക്കു ശേഷം മടങ്ങിയെത്തിയ രാഹുല്‍ഗാന്ധി വീണ്ടും അവധിയില്‍ പ്രവേശിച്ചു. കേദാര്‍നാഥ് സന്ദര്‍ശനത്തിനായാണ് അദ്ദേഹം വീണ്ടും അവധിയെടുത്തത്.
പാര്‍ലമെന്റ് സമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. രാവിലെ ഡെറാഡൂണിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ഗൗരീകുണ്ഠിലെത്തും.
അവിടെനിന്ന് 14 കിലോമീറ്ററിലേറെ ദൂരം പര്‍വതങ്ങള്‍ നടന്നുകയറിയാകും കേദാര്‍നാഥ് ക്ഷേത്രത്തിലെത്തുന്നത്. നാളെ നടക്കുന്ന നടതുറക്കല്‍ ചടങ്ങുകളില്‍ രാഹുല്‍ സംബന്ധിക്കും.
ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അംബികാസോണിയും പിസിസി പ്രസിഡന്റ് കിഷോര്‍ ഉപാധ്യായയും രാഹുലിനെ അനുഗമിക്കും. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ അനുഭാവ പ്രതിച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ക്ഷേത്രയാത്ര എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
















