Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 09:49 pm IST
in Samskriti

ആയിടക്കാണ് ശംബരന്‍ എന്ന ഒരു അസുരന്‍ സൈന്യസമേതം സ്വര്‍ഗ്ഗത്തില്‍ ചെന്ന് ഇന്ദ്രാദിദേവഗണങ്ങളെ ജയിച്ച് സ്വര്‍ഗ്ഗം സ്വന്തമാക്കുകയും. ഇന്ദ്രനെ ആട്ടിയോടിക്കുകയും ചെയ്തത്.

വീരാധിവീരനായ നേമിയുടെ (ദശരഥന്റെ) അടുക്കല്‍വന്ന് അഭയാന്വേഷിയായ ദേവേന്ദ്രന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ആ സമയത്ത് നേമി പ്രിയതമയായ കൈകേകിയുമൊന്നിച്ച് വന ക്രീഡാലോലനായി കാട്ടില്‍ താവളമടിച്ചു കഴിയുകയായിരുന്നു.

അഭയംതേടിയെത്തിയ ഇന്ദ്രനെ അഭയവാഗ്ദാനം കൊണ്ട് സന്തോഷിപ്പിച്ച ശേഷം സത്യസംരക്ഷകനായ ആ രാജാവ് ഉടന്‍ തന്നെ സ്വന്തം പരാക്രമശക്തിയിലുള്ള വിശ്വാസത്താലും, യൗവനസഹജമായ സാഹസികതയാലും പ്രേരിതനായി മറ്റു സഹായികള്‍ ആരേയും കൂട്ടാതെത്തന്നെ കൈകേകിയുമൊരുമിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്ന് അസുരസൈന്യങ്ങളെയെല്ലാം അരയാമം കൊണ്ട് കൊന്നൊടുക്കി.

ഇതുകണ്ട് മായാപടുവായ ശംബരന്‍ പത്തായി രൂപമെടുക്കുകയും പത്തു ദിക്കുകളിലും നിന്ന് നേമിയെ ആക്രമിക്കുകയും ചെയ്തു. ഈ വിഷമഘട്ടത്തില്‍ വസിഷ്ഠ മഹര്‍ഷിയാല്‍ ‘ദിക് മന്ത്രം ജപിച്ച് തീര്‍ത്ഥജലം തളിച്ചിട്ടുളളതുകൊണ്ട് ഗിരി,സാഗര,ഗ്രഹ ഗോളാദികളുടെ തടസ്സമൊന്നുമില്ലാതെ പത്തുദിക്കിലും സഞ്ചരിക്കാവുന്ന തന്റെ രഥത്തിന്റെ സാരഥ്യം സ്വയം ഏറ്റെടുക്കുകയും, ഒരേസമയത്ത് ചുറ്റിക്കറങ്ങിയും വെട്ടിത്തിരിച്ചും ആ പത്ത് രൂപങ്ങള്‍ക്കും നേരെ വിചിത്രയുദ്ധം നടത്തി ശംബരാസുരനെ വധിച്ച് സ്വര്‍ഗ്ഗം വീണ്ടെടുത്ത് ഇന്ദ്രനെ രാജാവായി വാഴിച്ചു.

ഈ അത്ഭുതവൈഭവപ്രകടനത്തില്‍ സന്തുഷ്ടനായ ഇന്ദ്രന്‍ പാരിതോഷികങ്ങളോടൊപ്പം പത്തു ദിക്കിലും തടസ്സമില്ലാതെ സഞ്ചരിക്കുന്ന രഥമുളളതുകൊണ്ട് ദശരഥന്‍ എന്ന ബിരുദ നാമവും രാജാവിന് കല്‍പിച്ച് കൊടുത്തു. അങ്ങിനെ ”നേമി” ദശരഥന്‍ എന്ന നാമത്തില്‍ പ്രസിദ്ധനായി തീര്‍ന്നു.

ശംബരനോട് സര്‍വ്വാഭിമുഖമായി തേരുപയോഗിച്ചപ്പോള്‍ ഉലച്ചല്‍ നിമിത്തം തേരിന്റെ അച്ചുതണ്ടിന്റെ കീലകം (ആപ്പുകള്‍) ഇളകി ഊരിപ്പോകാന്‍ തുടങ്ങി. ഇതുകണ്ട കൈകേയി കീലകം അതിന്റെ സ്ഥാനത്ത് തളളിയിട്ട് അമര്‍ത്തിപിടിച്ചു. തേരിന്റെ ചക്രം ഊരിപ്പോകാതെ സൂക്ഷിച്ചു കൊണ്ടിരുന്നു. സാഹസപൂര്‍വ്വമുളള ഈ സഹായം രാജാവ് ആദ്യം അറിഞ്ഞിരുന്നില്ല. ഒടുവില്‍ അതറിഞ്ഞപ്പോള്‍ അഭിമാനപൂര്‍വ്വം മഹാറാണിക്ക് രണ്ട് ഇഷ്ടവരങ്ങള്‍ വാഗ്ദാനം ചെയ്തു എന്നാല്‍ റാണിയാകട്ടെ ആ രണ്ടു വരങ്ങള്‍ പിന്നീടെപ്പോഴെങ്കിലും താന്‍ ആവശ്യപ്പെടാമെന്നും. അപ്പോള്‍ തന്നാല്‍ മതിയെന്നും ദശരഥനെ അറിയിച്ചു. അനന്തരം അവര്‍ രണ്ട്‌പേരും സ്വരാജ്യത്തേക്ക് മടങ്ങിപ്പോന്നു.

രാജധാനിയില്‍ തിരിച്ചെത്തി രാജകാര്യങ്ങളില്‍ മുഴുകിയിരുന്നിട്ടും അദ്ദേഹത്തിന്ന് സ്വസ്ഥതയും സമാധാനവും കൈവന്നില്ല. ഒരു പുത്രനു വേണ്ടിയുളള ദാഹം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. പുത്രലാഭത്തിനു വേണ്ടി അദ്ദേഹം പലവിധത്തിലുളള ദാനങ്ങളും, തിര്‍ത്ഥസ്‌നാനാദിയും, പൂജ, ജപം, ഹോമം മുതലായവയും മുടങ്ങാതെ നടത്തിക്കൊണ്ടിരുന്നു. ഇവയൊന്നും ഫലം കണ്ടില്ല രാജ്യഭരണം മന്ത്രിമാരെ ഏല്‍പിച്ച് അദ്ദേഹം ഒരു സാത്വികനെപ്പോലെ ഭക്തി നിഷ്ഠാനിര്‍ഭരമായ നിത്യ ഭജനം നടത്താന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം ഗുരുവസിഷ്ഠനോടും, മന്ത്രിമാര്‍ പൗരമുഖ്യന്മാര്‍ മുതലായവരോടായി പുത്രലാഭാര്‍ത്ഥം എന്തുചെയ്യണമെന്നതിനെപ്പറ്റി ഒരു ആലോചന നടത്തി. ഈ സമയത്ത് വസിഷ്ഠന്‍ ദശരഥനോടായി പറഞ്ഞു.

മഹാരാജാവേ അങ്ങ് നിരാശപ്പെടേണ്ട കാര്യമില്ല, അങ്ങേക്ക് പുത്രലാഭത്തിനുളള സമയം അടുത്തു കഴിഞ്ഞിരിക്കുന്നു. നാല് പുത്രന്മാര്‍ക്ക് യോഗമുളളതായി ഞാന്‍ മനസ്സിലാക്കുന്നു.പക്ഷെ അതിന് അങ്ങ് പുത്രകാമേഷ്ടി നടത്തേണ്ടതായുണ്ട്. അഥര്‍വ്വവേദത്തില്‍ അതിന് വിധിയുണ്ട്. ഗുരുവിനെ വണങ്ങിക്കൊണ്ട് ദശരഥന്‍ ചോദിച്ചു. അതിന് വേണ്ടി ഞാന്‍ എന്തു തയ്യാറെടുപ്പാണ് നടത്തേണ്ടത്.

അതിന് ആദ്യമായി കാശ്യപപുത്രനായ വിഭണ്ഡകമുനിയുടെ ഏകപുത്രനും തപോനിഷ്ഠകൊണ്ട് യൗവ്വനാവസ്ഥയില്‍തന്നെ ആത്മചൈതന്യവും ദിവ്യത്വവും കൈവരിച്ചവനുമായ ഋഷ്യശൃംഗനെ വരുത്തണം. ലോമപാദന്‍ ഭരിക്കുന്ന അംഗരാജ്യത്ത് വളരെക്കാലം മഴയില്ലാതെ രാജാവും പ്രജകളും വിഷമസ്ഥിതിയിലായതും; വിവിധങ്ങളായ വിധിവിഹിതകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിട്ടും മഴ ലഭിക്കാതെ വന്നപ്പോള്‍ നാരദനിര്‍ദ്ദേശമനുസരിച്ച് ഋഷ്യശൃംഗനെ കൊണ്ടുവരികയും അദ്ദേഹത്തിന്റെ പാദസ്പര്‍ശം രാജ്യാതിര്‍ത്തിയില്‍പെട്ടപ്പോള്‍ തന്നെ മഴ ലഭിക്കുകയും ഉണ്ടായി എന്ന വിവരം താങ്കള്‍ക്കും അറിയാമല്ലൊ?

പുത്രകാമേഷ്ടിയില്‍ വിദഗ്‌ദ്ധനാണ് ഋഷ്യശൃംഗന്‍. മഹാത്മാവായ അദ്ദേഹം ഇപ്പോഴും അംഗരാജ്യത്തുണ്ട്. അങ്ങയുടെ ആത്മസുഹൃത്തും ഋഷ്യശൃംഗന്റെ ശ്വശുരനുമായ ലോമപാദന്റെ സഹായത്തോടെ ഋഷ്യശൃംഗനെ ഇവിടെ വരുത്തുവാന്‍ നമുക്ക് പ്രയാസമുണ്ടാകുകയില്ല എന്ന് വിശ്വസിക്കുന്നു.ദശരഥന്റെ അപേക്ഷയോടൊപ്പം അംഗരാജാവിന്റെ പ്രേരണയും കൂടിയായപ്പോള്‍ അദ്ദേഹം അയോദ്ധ്യയിലെത്തിച്ചേര്‍ന്നു. യാഗത്തിന്നുവേണ്ട സന്നാഹങ്ങളെല്ലാം ഋഷ്യശൃംഗന്‍ വന്നു ചേരുമെന്നുള്ള വിവരം മുന്‍കൂട്ടി ലഭിച്ചപ്പോള്‍ തന്നെ തയ്യാറാക്കിയിരുന്നു.

സന്താനമില്ലാത്തവര്‍ നടത്തുന്ന ഒരു അനുഷ്ഠാനമാണ് ഇത്. ഈ യജ്ഞത്തില്‍ സന്താനമുണ്ടാകുന്നതിന് സഹായകമായ ദിവ്യൗഷധം ഋഷിവൈദ്യന്മാര്‍ തയ്യാറാക്കി ദമ്പതികള്‍ക്ക് കൊടുക്കും. അത് സേവിക്കുന്നവര്‍ക്ക് സന്താനസൗഭാഗ്യം കൈവരും. ഇഷ്ടി അല്ലെങ്കില്‍ യജ്ഞം വെറുമൊരു ആചാരമല്ല. മറിച്ച് അത് ഫലവത്തായ ഒരു ചികിത്സയാണ്. സരയൂ നദിയുടെ തീരത്താണ് യാഗശാല പണി ചെയ്തത്.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.