ഷംകിര് (അസര്ബൈജാന്): വുഗര് ഗാഷിമോവ് സ്മാരക ചെസില്‍ മുന്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് തുടര്‍ച്ചയായ രണ്ടാം സമനില. ഇക്കുറി ഫ്രാന്‍സിന്റെ മാക്സിം ലാഗ്രേവുമായി ആനന്ദ് സന്ധി ചെയ്തു.
കറുത്തകരുക്കള്‍ കൊണ്ട് കളിച്ച ആനന്ദ് ചില പ്രതിസന്ധികളെ നേരിട്ടെങ്കിലും ലാഗ്രേവിനു മുതലാക്കാനായില്ല. കന്നിക്കളിയില്‍ നോര്‍വെയുടെ ലോകജേതാവ് മാഗ്നസ് കാള്സനുമായും ആനന്ദ് പോയിന്റ് പങ്കിട്ടിരുന്നു. മറ്റൊരു മത്സരത്തില്‍ കാള്സന് ആതിഥേയ താരം ഷെഖരിയാര് മമദ്യെറോവിനെ വീഴ്ത്തി.
റഷ്യന്‍ സ്റ്റാര്‍ വഌഡിമര്‍ ക്രാംനിക്കിനെ അമേരിക്കയുടെ വെസ്ലി സോയും ഇറ്റാലിയന്‍ പ്രതിഭ ഫാബിയാനോ കരുവാനയെ ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആദംസും തളച്ചു.
















