മുംബയ്: ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഒരു അവശേഷിപ്പു കൂടി മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍ നീക്കി. മന്ത്രിമാര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന, കാലങ്ങളായി അനുവര്‍ത്തിക്കുന്ന ചടങ്ങ് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ തീരുമാനിച്ചു.
ജില്ലാതല സന്ദര്‍ശനങ്ങളില്‍ മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പോലീസിനെക്കൊണ്ട് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിക്കുന്ന പരിപാടി ഇനി വേണ്ട. മുഖ്യമന്ത്രി പോലീസ് മേധാവിക്ക് നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇതുവഴി സമയവും വിഭവങ്ങളും പാഴാക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു. വിവിഐപികള്‍ക്കുള്ള സുരക്ഷ മഹാരാഷ്‌ട്രാ സര്‍ക്കാര്‍ അടുത്തിടെ വെട്ടിക്കുറച്ചിരുന്നു.ഇതിന് ഉപയോഗിക്കുന്ന പോലീസിനെക്കൂടി ക്രമസമാധാനപാലനത്തിന് ഉപയോഗിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം.
















