കൊച്ചി: 2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയായേക്കും. പുതുതായി നിര്‍മ്മിച്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ഇന്ത്യയുടെ രണ്ട് ഹോം മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.രണ്ടാം തവണയാണ് കേരളം ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ആതിഥേയരാവുന്നത്. 2003-ല്‍ ഇന്ത്യ-ഒമാന്‍ മത്സരം കൊച്ചിയില്‍ നടന്നിരുന്നു.
ജൂണ്‍ 11ന് ആരംഭിക്കുന്ന മത്സരങ്ങള്‍ 2016 മാര്‍ച്ച് 29ന് അവസാനിക്കും. ആകെ എട്ട് ഗ്രൂപ്പുകളിലായി നടക്കുന്ന യോഗ്യതാ റൗണ്ടില്‍ ഒന്നാമതത്തെുന്ന ടീമുകളും രണ്ടാമതത്തെിയ മികച്ച നാല് ടീമുകളുമാണ് അവസാന ഘട്ടത്തിലേക്ക് കടക്കുക. ആ ടീമുകള്‍ 2019ല്‍ യുഎഇ ആതിഥ്യമരുളുന്ന ഏഷ്യന്‍ കപ്പിലേക്കും യോഗ്യത നേടും. ആദ്യ ഹോം മത്സരത്തില്‍ ജൂണ്‍ 11ന് ഇന്ത്യ ബാംഗ്ലൂരില്‍ ഒമാനെ നേരിടും.
നവംബര്‍ 12ന് ഗുവാമിനെതിരെയും അടുത്ത വര്‍ഷം മാര്‍ച്ച് 29ന് തുര്ക്ക്മെനിസ്ഥാനെതിരെയുള്ള മത്സരങ്ങള്‍ക്കായിരിക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. ഗ്രൂപ്പ് ഡിയില്‍ ഇറാന്, ഒമാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഗുവാം എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ കളിക്കുക. ഫിഫ റാങ്കിംഗില്‍ 147-ാം സ്ഥാനത്താണ് ഇന്ത്യ. ഇറാന് 40-ാം സ്ഥാനത്തും ഒമാന്‍ 97-ാം സ്ഥാനത്തുമാണ്.
















